121

Powered By Blogger

Wednesday, 4 February 2015

വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് 12 ന് തുടങ്ങും








വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് 12 ന് തുടങ്ങും


Posted on: 04 Feb 2015









ദോഹ: കാല്‍പന്തുകളിയുടെ കാല്‍പനക സൗന്ദര്യം ജീവകാരുണ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഖത്തറിലെ വാഖ് (വാഴക്കാട് അസോസിയേഷന്റ്) അഞ്ചാമത് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റ് ഈ വര്‍ഷത്തെ മുഖ്യ പ്രായോജകരായി അല്‍സമാന്‍ എക്്‌സ്‌ചേഞ്ചും എക്്‌സ്പ്രസ്സ് മണിയുമായി ധാരണാപത്രംകൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി വാഖ് നടത്തുന്ന ഈ ഫുട്ബാള്‍ മത്സരം കായികോത്സവം എന്നതിനേക്കാള്‍ മഹത്തായ മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അല്‍സമാന്‍ എക്‌സ്‌ചേഞ്ച് എക്‌സ്പ്ര്‌സ് മണി സാരഥികള്‍ പറഞ്ഞു.

മന്‍സൂറയിലെ കാറ്റര്‍ കാറ്ററിംഗ്ില്‍ ചേര്‍ന്ന ചടങ്ങില്‍ വാഖ് പ്രസിഡന്റ് അബ്ദു്ല്‍ സത്താര്‍ മുണ്ടുമുഴിക്ക് അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ബിസിനസ്സ് ഡവലപ്്‌മെന്റ് ഓഫീസര്‍ മുഹമ്മദ് ഫയാസും, എക്‌സ്പ്രസ്സ് മണി മാര്‍ക്കറ്റിംഗ് വിഭാഗം ചീഫ് അനീസ് കക്കോട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു. ഫെബ്രുവരി 12ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം 13 ന് വെള്ളിയാഴ്ചയായിരിക്കും. എല്ലാ മത്സരങ്ങളും ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരിക്കും. 16 ഓളം ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. ഒരുമാസക്കാലം നീണ്ടുനില്‍്ക്കുന്ന ടൂര്‍ണ്ണമെന്റ് വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും. സുഹൈല്‍ കൊന്നക്കോട്ട്, സിദ്ദീഖ് പണിക്കരപ്പുറായ, സിദ്ദീഖ് വട്ടപ്പാറ, ടി.പി. അശ്‌റഫ്, അബ്ദുറഹ്്മാന്‍ കാളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





വാര്‍ത്ത അയച്ചത്: അഹമ്മദാ പാതിരിപ്പറ്റ












from kerala news edited

via IFTTT