യു കെയില്‍ ശ്രീനാരായണ സാംസ്‌കാരിക സമിതി
Posted on: 04 Feb 2015
കിരണ്‍ മണി ചെയര്‍മാന്‍
സുധാകരന്‍ പാല കണ്‍വീനര്‍
ബ്രിസ്‌റ്റോള്‍: യൂറോപ്പില്‍ ആദ്യമായി ശ്രീനാരായണ സാംസ്‌കാരിക സമിതി (എസ് ത്രീ) രൂപവത്കരിച്ചു. ബ്രിസോറ്റോളില്‍ ചേര്‍ന്ന പൊതുയോഗം കിരണ്‍ മണി (സൗത്താംപ്ടണ്‍) നെ ചെയര്‍മാനായും സുധാകരന്‍ പാലായെ ജനറല്‍ കണ്‍വീനറായും താത്കാലിക സമിതി രൂപവത്കരിച്ചു. എസ് ത്രീ യു കെ എന്നപേരില്‍ സംഘടന അറിയപ്പെടും. 6170 ാം നമ്പര്‍ യു കെ എസ് എന്‍ ഡി പി ശാഖായോഗം പ്രസിഡന്റ് സുജിത് ഉദയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ എച്ച് എസ്സിലും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി സംഘടന വിപുലപ്പെടുത്താന്‍ യോഗം ചെയര്‍മാനെയും കണ്‍വീനറെയും ചുമതലപ്പെടുത്തി. പെരുമ്പാവൂര്‍ സ്വദേശിയാണ് ചെയര്‍മാന്‍ കിരണ്‍ മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: കിരണ്‍ മണി (ചെയര്‍മാന്‍) 07930655784, 07429077824. സുധാകരന്‍ പാലാ (ജനറല്‍ കണ്‍വീനര്‍): 07414608807, 01823617937.
വാര്‍ത്ത അയച്ചത്: സണ്ണി മണ്ണാരത്ത്
from kerala news edited
via IFTTT