Story Dated: Thursday, February 5, 2015 02:26
താമരശേരി: സംസ്‌ഥാനത്തെ ആദ്യ ഗ്രാമ ന്യായാലയം താമരശേരിയില്‍ ഉടന്‍ തുടങ്ങുമെന്നു പഞ്ചായത്ത് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിവില്‍, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്ുയന്ന കോടതിയുടെ ഭാഷ മലയാളമായിരിക്കും. കുടുംബ കോടതിയിലെ കേസുകള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കും.
ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ സേവനമാണ് ഉണ്ടായിരിക്കുക. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ പത്തു പഞ്ചായത്തുകളില്‍ നിന്നുള്ളവരുടെ കേസുകളാണ് പരിഗണിക്കുക. ആഴ്‌ചയില്‍ മൂന്നു ദിവസം മജിസ്‌ട്രേറ്റ് ഗ്രാമങ്ങളില്‍ നേരിട്ടെത്തി കേസുകള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കും.
കളവ് കേസുകള്‍, രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ ഗ്രാമ ന്യായാലയത്തിന്റെ പരിധിയില്‍ വരും. താമരശേരിയില്‍ നിലവിലുള്ള കോടതിയില്‍ കെടിക്കിടക്കുന്ന കേസുകളിലും പുതിയ കോടതി പരിഗണിക്കും.
2009-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് പദ്ധതി. കോടതി സ്‌ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ചുങ്കത്തെ പഞ്ചായത്ത് കെട്ടിടം ഇതിനായി അനുവദിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മുഹമ്മദ്, സ്‌റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ. അരവിന്ദന്‍ എന്നിവര്‍ പറഞ്ഞു.
from kerala news edited
via IFTTT