121

Powered By Blogger

Wednesday, 4 February 2015

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു







കൊച്ചി: താരദമ്പതിമാരായ ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ നല്കിയ വിവാഹമോചന ഹര്‍ജി അംഗീകരിച്ച് എറണാകുളം കുടുംബ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരായ ദിലീപും മഞ്ജുവും വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബോധിപ്പിച്ചിരുന്നു. ശനിയാഴ്ച ഇവര്‍ കോടതിയില്‍ ഹാജരായില്ല.

രണ്ടു വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായ് 24നാണ് വിവാഹമോചനത്തിനായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. രഹസ്യ വിചാരണ അനുവദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നു.


കൗണ്‍സലിംഗിനു ശേഷം നിയമപ്രകാരം തീരുമാനമെടുക്കുന്നതിന് കോടതി ആറുമാസത്തെ കാലാവധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച കുടുംബകോടതി ജഡ്ജി പി. മോഹന്‍ദാസിനു മുന്നില്‍ ഇരുവരും ഹാജരായത്. ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഇവര്‍ വീണ്ടും കോടതിയെ അറിയിച്ചു. മകള്‍ മീനാക്ഷിയെ ദിലീപിന് വിട്ടുകൊടുക്കാന്‍ മഞ്ജു സമ്മതിച്ചിരുന്നു.


1998 ഒക്ടോബര്‍ 20നായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് കലാരംഗം വിട്ട മഞ്ജു രണ്ടുവര്‍ഷംമുമ്പ് നൃത്തരംഗത്തും തുടര്‍ന്ന് സിനിമയിലും തിരിച്ചെത്തി.











from kerala news edited

via IFTTT

Related Posts:

  • ഇവള്‍ മിലി ട്രാഫിക് എന്ന ചിത്രത്തിനുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിലി'. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ്, ഡോക്ടര്‍ അവിനാഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിവിന്‍പോളി, അമലപോള്… Read More
  • എക്‌സോഡസ് ഗോഡ്‌സ് ആന്‍ഡ് കിങ്‌സ് എത്തുന്നു ബൈബിളിലെ മോശയുടെ ജീവിതം ആസ്പദമാക്കി റിഡ്‌ലി സ്‌കോട്ട് ഒരുക്കിയ ചരിത്ര സിനിമയായ എക്‌സോഡസ് ഗോഡ്‌സ് ആന്‍ഡ് കിങ്‌സ് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ മലയാളത്തിലുള്ള ട്രെയിലര്‍ എത്തിക്കഴിഞ്ഞു. ക്രിസ്ത്യന്‍ ബേയ്ല്‍, … Read More
  • 'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചിത്രം: മുഖ്യനടന്‍ തൗഫിക് ബാറോം പങ്കെടുക്കും തിരുവനന്തപുരം: ഇസ്രായേലി സംവിധായകന്‍ ഇറാന്‍ റിക്ലിക്‌സ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്‌സ്' ആണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. സെയ്ദ് കശുവായുടെ ഡാന്‍സിങ് അറബ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത… Read More
  • പൃഥ്വിയ്ക്ക് മോഹന്‍ലാല്‍ ചിത്രമെടുക്കാന്‍ മോഹം താന്‍ സംവിധായകനായാല്‍ മോഹന്‍ലാലിനെ നായകനാക്കാനാണ് താല്‍പര്യമെന്ന് നടന്‍ പൃഥ്വിരാജ്. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അനുയോജ്യമായ തിരക്കഥയും സമയുവുമെല്ലാം ഒന്നിച്ചു വന്നാല… Read More
  • ലിസിയും പ്രിയദര്‍ശനും പിരിയുന്നു ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തു നിന്ന് മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി. താരദമ്പതികളായ ലിസിയും പ്രിയദര്‍ശനുമാണ് വേര്‍പിരിയാന്‍ ഒരുങ്ങുന്നത്. വിവാഹമോചനത്തിനുള്ള ഹര്‍ജി ലിസി ചെന്നൈ കുടുംബ കോടതിയില്‍ സമര്‍പ്പിച്ചു.എണ്‍… Read More