Story Dated: Thursday, February 5, 2015 02:26
നാദാപുരം: തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാനും, ഒളിവില്‍ കഴിയാനുംസഹായിച്ചെന്നതിന് മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നാദാപുരം ചെപ്പേടത്തില്‍ മുസ്‌തഫ എന്ന മുത്തു(25), കല്ലേരീന്റവിട ഷഫീഖ്(26), കോഴിക്കോട് പെരുമണ്ണ മഞ്ചപ്പാറേമ്മല്‍ ഇബ്രായികുട്ടി(54) എന്നിവരെയാണ് കേസന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ. ദിനേശി കോറോത്ത് അറസ്‌റ്റ് ചെയ്‌തത്.
ഷിബിനെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസം അറസ്‌റ്റിലായ തെയ്മ്പായടി ഇസ്‌മായീല്‍, മുനീര്‍ അസ്ലം എന്നിവരെ സഹായിച്ചതിനാണ് അറസ്‌റ്റ്. കൊലപാതകം നടന്നതിന്റെ പിറ്റേന്ന,് നാദാപുരം ബസ്സ്റ്റാന്‍ഡിന് പിന്നിലെ കാട്ടില്‍ കഴിഞ്ഞ തെയ്യമ്പാടി ഇസ്‌മായീല്‍, മുനീര്‍ അസ്ലം എന്നിവര്‍ രാവിലെ മുസ്‌ഥഫയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വൈകീട്ട് ഷഫീഖിന്റെ വീട്ടിലേക്കും പോയി. രണ്ടു ദിവസം ഇരു വീടുകളിലും മാറി മാറി നില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് കേസിലെ 10-ാം പ്രതി അസ്ലമിന്റെ ബന്ധു ഇബ്രായിക്കുട്ടിയുടെ കോഴിക്കോട് പെരുമണ്ണയിലെ വീട്ടിലേക്ക് മാറുകയായിരുന്നു. അവിടെ താമസിച്ച ശേഷമാണ് കര്‍ണാടകയിലേക്ക് കടന്നത്. ഇവര്‍ ഉപയോഗിച്ച കെ.എല്‍ 18. എന്‍. 6665 നമ്പര്‍ കാറും പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇതിനിടയില്‍ കൊലപാതകത്തിന് ശേഷം റിമാന്റില്‍ കഴിയുന്ന കോടഞ്ചേരി മണിയന്റവിട മുഹമ്മദ് അനീസ്, തൂണേരി വാരാങ്കി താഴ കുനി സിദ്ദിഖ്, കാട്ടുമാഠത്തില്‍ താഴകുനി ശുഹൈബ്, തൂണേരി എടാടിയില്‍ ഫൈസല്‍, മുടവന്തേരി മഠത്തില്‍ ശുഹൈബ്, പേരോട് മൊട്ടേമ്മല്‍ നാസര്‍ എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി രണ്ടു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.
from kerala news edited
via IFTTT