Story Dated: Thursday, February 5, 2015 11:14
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിലേയ്‌ക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാവിലെ 9.30 തോടെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധക്കാരെ ഇടയ്‌ക്കുവെച്ച് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മലയാളികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കൊടും തണുപ്പുപോലും വകവയ്‌ക്കാതെ മുന്നോട്ടു നീങ്ങിയ പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റുചെയ്‌തു നീക്കിയതോടെ സംഘര്‍ഷം ശക്‌തമായി. ഡല്‍ഹി അതിരൂപതാ അധികാരി ഫാ. സുസൈ സെബാസ്‌റ്റ്യനെയും പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. പ്രതിഷേധം അവസാനിപ്പിച്ച് പള്ളിയ്‌ക്കുള്ളിലേയ്‌ക്ക് കയറിയില്ലെങ്കില്‍ അറസ്‌റ്റ് വരിക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും വിശ്വാസികള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയിട്ടില്ല.
ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമത്തെ കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.
from kerala news edited
via IFTTT