Story Dated: Monday, February 2, 2015 01:27
തിരുവനന്തപുരം: ജില്ലാ കലക്‌ടറോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കലക്‌ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ഖലീലുര്‍ റഹ്‌മാനെ സ്‌ഥാനക്കയറ്റത്തിന് പരിഗണിക്കരുതെന്ന് ജില്ലാകലക്‌ടര്‍ ബിജുപ്രഭാകര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ശുപാര്‍ശ ചെയ്‌തു. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ തുടരുന്ന സാഹചര്യത്തിലും ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഖലീലുര്‍ റഹ്‌മാനെതിരെ വിശദമായ അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നതിനാലുമാണിത്.
പ്രമോഷന് പരിഗണിക്കുന്നതിനായി റഹ്‌മാന് അനുകൂലമായി നേരത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ നല്‍കിയ പരാമര്‍ശങ്ങള്‍ അപമര്യാദകരമായ പെരുമാറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നതായും അന്വേഷണവും നടപടികളും പൂര്‍ത്തിയാകുന്നതുവരെ പ്രമോഷന്‍ നല്‍കരുതെന്നും കലക്‌ടര്‍ കത്തില്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT