Story Dated: Thursday, February 5, 2015 07:08
അതിശൈത്യത്തെ തുടര്‍ന്ന് മഞ്ഞുമലയായി മാറിയ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ നയാഗ്ര കീഴടക്കി കാനഡ മലകയറ്റക്കാരന്‍ വിസ്‌മയമായി. 47 കാരനായ വില്‍ഗാഡ് ആയിരുന്നു മഞ്ഞുമലയായി മാറിയ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്തുകൂടി നടന്നു കയറി ചരിത്രമെഴുതിയത്. ഉറയാത്ത വെള്ളം മറ്റൊരു വശത്തുകൂടി കൂടി കുത്തിയൊഴുകുമ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ട് വില്‍ഗാഡ് നൂറു കണക്കിന് ആള്‍ക്കാര്‍ കാത്തു നില്‍ക്കേ ലക്ഷ്യത്തിലേക്ക് കയറി.
ഇതിലൂടെ ചരിത്രത്തിലേക്കായിരുന്നു വില്‍ഗാഡ് നടന്നുകയറിയത്. അമേരിക്കയും ക്യാനഡയും അതിര്‍ത്തി പങ്കിടുന്ന നയാഗ്രയിലൂടെ സെക്കന്റില്‍ രണ്ടു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് ഇതിന്റെ ഒരു ഭാഗം അഞ്ച് ഇഞ്ചുമുതല്‍ പത്തടിയോളം കനത്തില്‍ മഞ്ഞുമലയായി മാറിയ ഏറ്റവും ദുഷ്ക്കരമായ ഭാഗത്തു കൂടിയാണ്തി വില്‍ഗാഡ് മലകയറ്റം നടത്തിയത്. എട്ടു മാസം നീണ്ട പരിശീലനത്തിന് ശേഷം വില്‍ഗാഡ് നടത്തിയ ശ്രമം വിജയിച്ചപ്പോള്‍ അതിന് സാക്ഷിയായവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഈ സാഹസീക നീക്കത്തില്‍ ഏകദേശം 130 അടിയോളമാണ് വില്‍ഗാഡ് കയറിയത്. റെഡ്‌ബുള്ളായിരുന്നു പരിപാടിയുടെ സംഘാടകര്‍.
സ്‌റ്റേറ്റ് പാര്‍ക്കില്‍ ഐസ് കയറ്റം നിഷേധിച്ചിരുന്നെങ്കിലും മതിയായ സുരക്ഷ ഉറപ്പായ ശേഷം പ്രത്യേക അനുമതി നല്‍കുകയായിരുന്നു. സുരക്ഷ ഒരുക്കാനായി സ്‌റ്റേറ്റ് പോലീസിന്റെ ഏവിയേഷന്‍ ഡിവിഷന്‍, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ്/റെസ്‌പോണ്‍സ് ടീം, സിറ്റി നയാഗ്രാ ഫാള്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നയാഗ്രാ പാര്‍ക്ക് പോലീസ് എന്നിവരുടെ ടീമിനെ സ്‌റ്റേറ്റ് പോലീസ് സജ്‌ജമാക്കിയിരുന്നു. വില്‍ഗാഡ് നയാഗ്രാ കീഴടക്കുന്നതിന്റെ മൂന്ന് മിനിറ്റ് നീളുന്ന വീഡിയോ ഈ ആഴ്‌ച ആദ്യമാണ് പുറത്തുവന്നത്.
from kerala news edited
via IFTTT