121

Powered By Blogger

Wednesday, 4 February 2015

സിഖ്‌ വിരുദ്ധ കലാപം കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കാന്‍ ഒരുങ്ങുന്നു









Story Dated: Sunday, February 1, 2015 08:44



mangalam malayalam online newspaper

ന്യൂഡല്‍ഹി: 1984ലെ സിഖ്‌ വിരുദ്ധ കലാപം കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉള്‍പ്പെട്ട 225 കേസുകളിലാണ്‌ കേന്ദ്രം പുനരന്വേഷണം നടത്തുന്നത്‌. കോടതിയില്‍ എത്തുന്നതിന്‌ മുമ്പ്‌ അന്വേഷണം അവസാനിപ്പിച്ച കേസുകള്‍ അന്വേഷിക്കുന്നതിന്‌ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. മൂന്ന്‌ ദിവസത്തിനകം അന്വേഷണ സംഘത്തിലുള്ള അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.


ഡല്‍ഹി തെരഞ്ഞെടുപ്പിന്‌ ശേഷം പുനരന്വേഷണം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്‌. 225 കേസുകളില്‍ പുനരന്വേഷണം ആവശ്യമാണെന്ന റിട്ട. ജസ്‌റ്റിസ്‌ ജി.പി മാഥൂര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പുനരന്വേഷണ തീരുമാനം. കോടതിയില്‍ എത്തുന്നതിന്‌ മുമ്പ്‌ അന്വേഷണം അവസാനിപ്പിക്കപ്പെട്ട ഈ കേസുകളില്‍ നിര്‍ണ്ണായക തെളിവുകള്‍ അവഗണിക്കപ്പെട്ടുവെന്ന്‌ മാഥൂര്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.


ഡിസംബറിലാണ്‌ മാഥൂര്‍ സമിതി രൂപീകരിച്ചത്‌. മുന്ന്‌ മാസം കാലാവധി അനുവദിച്ച്‌ രൂപീകരിച്ച സമിതി 45 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടെറ്റ്‌ലര്‍, സജ്‌ജന്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുകളാണ്‌ അന്വേഷിക്കുന്നത്‌.










from kerala news edited

via IFTTT