ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട കഴിഞ്ഞ വര്‍ഷത്തേത് അതേപടി തുടരും. 1,36,020 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനു അനുമതി. വിശുദ്ധ ഹറമില്‍ നടന്നുവരുന്ന നിര്‍മാണ, വികസന പണികളുടെ പശ്ചാത്തലത്തില്‍ സൗദിഅറേബ്യ ഹാജിമാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയത് അടുത്ത സീസണിലും തുടരും. 1.7 ലക്ഷം ആണ് ഇന്ത്യയുടെ യഥാര്‍ത്ഥ ക്വാട്ട.
ഇന്ത്യയില്‍ നിന്ന് 100,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 36,000 പേര്‍ സ്വകാര്യ സംഘങ്ങളിലും അടുത്ത ഹജ്ജിനു എത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കഴിഞ്ഞ ഹജ്ജിലും കേന്ദ്ര കമ്മിറ്റി സ്വകാര്യ സംഘം അനുപാതം ഇത് തന്നെയായിരുന്നു. കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് വേളയിലുള്ള താമസ, ഗതാഗത, ഭക്ഷണ കാര്യങ്ങളും ഇരു രാജ്യപ്രതിനിധികളും ചര്‍ച്ച ചെയ്തതായും കോണ്‍സുലേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അംബാസിഡര്‍ ഹാമിദ് അലി റാവു, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, വിദേശകാര്യ വകുപ്പിലെ ഹജ്ജ് ജോയന്റ് സെക്രട്ടറി അജിത് ഗുപ്ത, കോണ്‍സല്‍ ജനറല്‍ ബി.എസ്.മുബാറക്, കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ അതാവുറഹ്മാന്‍, ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
from kerala news edited
via IFTTT