Story Dated: Thursday, February 5, 2015 10:20
അമ്മാന്‍ : തന്റെ മകനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ഐ.എസിനെ ഈ ഭൂമുഖത്തു നിന്നുതന്നെ ഇല്ലായ്‌മ ചെയ്യണമെന്ന് ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്. അല്‍-ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ദാന്‍ പൈലറ്റ് മോവാസ് അല്‍ കസാസ്‌ബെയുടെ പിതാവ് ഇത്തരമൊരു പ്രതികരണം നടത്തിയത്. രണ്ടു ഭീകരരെ വധിച്ചതുകൊണ്ടുമാത്രം ഐ.എസിനോടുള്ള പ്രതികാരം അവസാനിപ്പിക്കത്. ഒന്നൊന്നായി എല്ലാവരെയും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ഐ.എസ് ഭീകരര്‍ കഴിഞ്ഞ ദിവസം ചുട്ടുകൊല്ലുകയും പൈശാചികമായ കൊലയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്‌തിരുന്നു. ഇരുമ്പ് കൂട്ടിനുള്ളില്‍ ബന്ദിയാക്കിയ ശേഷം കസാസ്‌ബെയെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് മറുപടിയായി തടവിലാക്കിയ രണ്ട് ഐ.എസ് ഭീകരരെ ജോര്‍ദാന്‍ തൂക്കിക്കൊല്ലുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസ് സ്വാധീനമേഖലയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് ജോര്‍ദാനിയന്‍ പൈലറ്റ് ഐ.എസ് പിടിയിലായത്. എന്നാല്‍, ഭീകര വനിതയായ സാജിത മുബാറക്കിനെ വിട്ടയച്ചാല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന ഐ.എസ് നിലപാട് ജോര്‍ദാന്‍ അംഗീകരിച്ചിരുന്നുവെങ്കിലും പൈലറ്റ് സുരക്ഷിതനാണ് എന്നതിന് തെളിവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സാജിതയെ വിട്ടയയ്‌ക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് പൈലറ്റിനെ ദാരുണമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐ.എസ് പുറത്തു വന്നത്. ഇതോടെ ജോര്‍ദാന്‍ തടവിലാക്കിയിരുന്ന സാജിത ഉള്‍പ്പെടെ രണ്ടുപേരെ തൂക്കിലേറ്റുകയായിരുന്നു.
from kerala news edited
via IFTTT