Story Dated: Thursday, February 5, 2015 09:29
ന്യൂഡല്‍ഹി: വോട്ടെടുപ്പിന് കേവലം രണ്ടു ദിനങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ആളിലേക്ക് വരെ സ്‌ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയുടെ സ്വാധീനവും എത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍.
ശനിയാഴ്‌ച നടക്കുന്ന വോട്ടെടുപ്പില്‍ 70 സീറ്റുകളിലേക്ക് 693 സ്‌ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. വോട്ടെടുപ്പ് സുഗമമായി നടപ്പാക്കാന്‍ 60,000 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളപ്പണം, മദ്യം, വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ എന്നിവയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയേക്കുമെന്ന ആംആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച പരാതി കമ്മീഷന്‍ തള്ളിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ വമ്പന്മാരാണ് ബിജെപിയുടെ പ്രചരണത്തിനായി രംഗത്തുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ പ്രാരംഭദിശയിലെ വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്ലൊം ബിജെപി അവകാശപ്പെട്ടിരുന്ന മോഡി തരംഗം ഇപ്പോഴുമുണ്ടോ എന്ന പരീക്ഷണം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്.
അതേസമയം അവസാനം പുറത്തുവന്ന സര്‍വേ ഫലം ആംആദ്‌മി പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന റിപ്പോര്‍ട്ട് അമ്പരപ്പോടെയാണ് ബിജെപി കേന്ദ്രങ്ങള്‍ ശ്രവിച്ചിട്ടുള്ളത്. 51 സീറ്റുകള്‍ നേടുമെന്നാണ് ഈ സര്‍വേ ഫലം സൂചിപ്പിച്ചത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ ആംആദ്‌മിക്ക് 36 സീറ്റുകള്‍ വരെ കിട്ടിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അഥവാ തോല്‍വി സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോഡിയെ മോചിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരിനെ ബിജെപി ഇപ്പോഴേ കുറ്റപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍വേഫലങ്ങളില്‍ ഒരിക്കലും ചെവി കൊടുക്കേണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ ഒരുലക്ഷം വോട്ടിന് തോല്‍ക്കുമെന്ന് പോലും സര്‍വേഫലം ഉണ്ടായിരുന്നതായി നരേന്ദ്രമോഡിയും പറഞ്ഞിരുന്നു.
അജയ് മാക്കനാണ് കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. 2013 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.എസ്.എ.ഡി. സഖ്യത്തിന് 32 സീറ്റും എ.എ.പി.ക്ക് 28 സീറ്റും കോണ്‍ഗ്രസ്സിന് എട്ടുസീറ്റുമാണ് കിട്ടിയിരുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ 49 ദിവസത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രി കെജ്രിവാള്‍ രാജിവെച്ചു. തുടര്‍ന്ന് രാഷ്ര്‌ടപതി ഭരണത്തിലായിരുന്നു ഡല്‍ഹി.
from kerala news edited
via IFTTT