Story Dated: Wednesday, February 4, 2015 01:15

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പിള്ള. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് 'ലാലിസം' ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്ന്നുകേള്ക്കുന്നതിന് ഇടയിലാണ് പിള്ളയുടെ പ്രതികരണം.
ദേശീയ ഗെയിംസിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേശീയഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ഇതില്‍ നിന്നും ലാല്‍ ഒരു പാഠം പഠിക്കണമെന്നും പിള്ള പറഞ്ഞു. സര്‍ക്കാരിന്റെ കൈവിട്ടുപോയ പണം തിരികെ ലഭിക്കുമ്പോള്‍ അത് സ്വീകരിക്കണമെന്നും പിള്ള പറഞ്ഞു.
ഇതിനിടെ, മോഹന്‍ലാലിന് പിന്തുണയുമായി കെ.ബി ഗണേശ് കുമാര്‍ രംഗത്തെത്തി. ലാലിസത്തെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ലാലിസത്തിന്റെ മറവില്‍ ദേശീയഗെയിംസിലെ അഴിമതികള്‍ മറയ്ക്കാനാണ് ചിലരുടെ ശ്രമമെന്നും ഗണേശ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ക്വിസ്-ചിത്രരചനാ മല്‍സരങ്ങള്‍ നാളെ Story Dated: Saturday, January 17, 2015 03:25പാലക്കാട്: പൗരന്മാരില് സമ്മതിദാന അവകാശത്തെ കുറിച്ച് അവബോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 25ന് നടത്തുന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ ഹ… Read More
ഐ.എസ് ബന്ധം: യു.എസില്‍ നിന്ന് മടങ്ങിയെത്തിയ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍ Story Dated: Saturday, January 17, 2015 09:56ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ച് യുവ എന്‍ജിനീയറെ ഹൈദരാബാദില്‍ അറസ്റ്റു ചെയ്തു. യു.എസില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അസിഫ് നഗര്‍ സ്വദേശി സല്മാന് മൊയ്നു… Read More
സിറിയയില്‍ 15 പേരെ ഐ.എസ് കൂട്ടക്കൊല ചെയ്തു Story Dated: Saturday, January 17, 2015 09:36ദമാസ്കസ്: സിറിയയില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരത. ഒരു ദിവസത്തിനിടെ ഐ.എസ് തീവ്രവാദികള്‍ 15 പേരെ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. കുരിശിലേറ്റിയും വെടി… Read More
സുനന്ദയുടെ മരണത്തിന് ഒരു വയസ്സ്; തരൂരിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു Story Dated: Saturday, January 17, 2015 10:19ഇന്ത്യന്‍ രാഷ്ര്ടീയത്തിലെ വന്‍ വിവാദങ്ങളിലൊന്നായി മാറിയ സുനന്ദാ പുഷ്ക്കറിന്റെ ദുരൂഹമരണത്തിന് ഇന്ന് ഒരു വയസ്. 2014 ജനുവരി 17 ന് രാത്രിയിലായിരുന്നു ശശി തരൂര്‍ എംപിയെ വെട്ട… Read More
കരിപ്പൂരില്‍ അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവും പിടികൂടി Story Dated: Saturday, January 17, 2015 09:18കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കള്ളക്കടത്ത് വേട്ട. അരക്കിലോ സ്വര്‍ണവും 16 കിലോഗ്രാം കുങ്കുമപ്പൂവും കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് ഇവ പിടി… Read More