മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍
Posted on: 05 Feb 2015
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് തുടക്കമാകുന്നു. എല്ലാ മാസവും ആദ്യവെള്ളിയാഴ്ചകളിലും രാത്രി 7.30 മുതല്‍ 11.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. ഇതനുസരിച്ച് ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ ഫിബ്രവരി 6 ന് നടക്കും. ദിവ്യകാരുണ്യ ആരാധന, ജപമാല, വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, വി.കുര്‍ബാന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കും.
ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര ചാപ്ലയിന്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ നേതൃത്വം നല്‍കും. ഏവരെയും ഫാദര്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജു ചെറിയാന്‍ : 07443630066
എബി : 07445414442
പള്ളിയുടെ വിലാസം: St.Antonys Church, Portway, Manchester, M220WR
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT