Story Dated: Thursday, February 5, 2015 10:16
തിരുവനന്തപുരം: സജന്‍ നാലു സ്വര്‍ണ്ണമിട്ട് കേരളത്തിന് നീന്തല്‍ മത്സരങ്ങള്‍ ഏറെ ആഹ്‌ളാദം നല്‍കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ദേശീയ നീന്തല്‍കുളത്തില്‍ താരങ്ങളില്‍ താരമായത് തമിഴ്‌നാടിന്റെ കൗമാരക്കാരി എ വി ജയവീണയായിരുന്നു. 50 മീറ്റര്‍ ബ്രെസ്‌റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണ്ണം നേടിയതാരം മുങ്ങി നിവര്‍ന്നത് ഇരട്ടി തിളക്കത്തോടെ.
കഴിഞ്ഞ ദിവസം ഗെയിംസ് റെക്കോഡോടെയാണ് ജയവീണ സ്വര്‍ണ്ണം നേടിയത്. 0: 34.43 സെക്കന്റില്‍ ആയിരുന്നു സ്വര്‍ണ്ണം നേടിയത്. ദേശീയ നീന്തല്‍താരം എന്നതിനേക്കാള്‍ സിനിമാതാരത്തിന്റെ മകള്‍ എന്ന നിലയിലായിരുന്നു ജയവീണ ദേശീയഗെയിംസിനായി എത്തിയത്.എന്നാല്‍ 50 മീറ്റര്‍ ബ്രെസ്‌റ്റ് സ്‌ട്രോക്ക് മത്സരം പൂര്‍ത്തിയായപ്പോള്‍ ജയവീണ താരങ്ങളിലെ താരമായിമാറി. മലയാളത്തിലും അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തമിഴ്‌നടന്‍ തലൈവാസല്‍ വിജയ് യുടെ പുത്രിയാണ് കൗമാരക്കാരിയായ ജയവീണ.
പൂര്‍വ്വ ഷെട്ടിയുടെ 0:35.74 സെക്കന്റ് സമയമാണ് മറികടന്നത്. മകളുടെ മത്സരം കാണുന്നതിനായി ഷൂട്ടിംഗ് തിരക്കുകള്‍ പോലും മാറ്റിവെച്ച് തലൈവാസല്‍ വിജയ് തിരുവനന്തപുരത്തെത്തിയിരുന്നു. മകള്‍ ഇതുപേലെയുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്താണെന്ന് തലൈവാസല്‍ പ്രതികരിച്ചു. നേരത്തേ യുഗ പുരുഷന്‍ എന്ന ചിത്രത്തിലൂടെ തനിക്ക് സംസ്‌ഥാന അവാര്‍ഡ് കേരളം നല്‍കിയിരുന്നെന്നും ഇപ്പോള്‍ മകള്‍ ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതും ഇതേ മണ്ണില്‍ വെച്ച് തന്നെയെന്നതും വലിയ അഭിമാന കരമായ അവസ്‌ഥയാണെന്ന് വിജയ് പ്രതികരിച്ചു.
സഹപ്രവര്‍ത്തകന്റെ മകളുടെ നേട്ടത്തില്‍ ആഹ്‌ളാദം പങ്കു വെയ്‌ക്കാന്‍ മലയാളനടന്‍ സുരേഷ്‌ഗോപിയും എത്തിയിട്ടുണ്ടായിരുന്നു. ഗെയിംസില്‍ അഞ്ച് വ്യക്‌തിഗത ഇനങ്ങളിലും രണ്ടു റിലേകളിലുമാണ് ജയവീണ മത്സരിക്കുന്നത്. ബ്രെസ്‌റ്റ് സ്‌ട്രോക്ക് ഇനങ്ങളില്‍ 50,100,200 മീറ്ററുകളിലെ റെക്കോഡ് നേട്ടക്കാരിയാണ് ജയവീണ.
from kerala news edited
via IFTTT