Story Dated: Thursday, February 5, 2015 02:26
വളാഞ്ചേരി: ഇന്ധനവില കുറക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവാക്കളുടെ പ്രതിഷേധ സൈക്കിള്‍ റാലി. ക്രൂഡോയിലിന് വില കുത്തനെ ഇടിഞ്ഞിട്ടും വാഹന ഇന്ധനത്തിന്റെ വില കുറക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് മലപ്പുറത്തെ യുവജന കൂട്ടായ്‌മയില്‍ വേറിട്ട സമരം നടന്നത്. പന്ത്രണ്ടോളം വരുന്ന യുവാക്കള്‍ മലപ്പുറത്തു നിന്ന് എറണാകുളം ഹൈക്കോടതി ജംഗ്‌ഷന്‍ വരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം അറിയിക്കും.
മലപ്പുറം എ.ആര്‍ നഗറില്‍ നിന്നുമാണ് യാത്ര പുറപ്പെടുക. ഇന്ധനവില കുറക്കുക, യുവാക്കളുടെ പ്രതിഷേധം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്‌റ്ററുകള്‍ സൈക്കിളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യാത്ര. സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട് മാത്രം ജീവിക്കുന്നവര്‍ക്കു മു്‌ന്നിലൂടെ പ്രതിഷേധ സൈക്കിള്‍ റാലി പോകുമ്പോള്‍ അവര്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാകുമെന്ന് യുവാക്കള്‍ പറഞ്ഞു. 21 വയസ്സുകാരനായ മുസ്‌താക്ക് ആണ് റാലി നയിക്കുന്നത്.
from kerala news edited
via IFTTT