121

Powered By Blogger

Wednesday, 4 February 2015

മനോജ്‌ വധക്കേസ്‌; പ്രതിക്കു നേരെ ഭീഷണിയും മര്‍ദനവും; അഞ്ചു പേര്‍ക്കെതിരേ കേസ്‌











Story Dated: Thursday, February 5, 2015 02:26


പയേ്ോളി: ബി.എം.എസ്‌. നേതാവ്‌ മനോജ്‌ വധക്കേസിലെ പ്രതി സി.ടി. ജിതേഷിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അഞ്ച്‌ പേര്‍ക്കെതിരേ കേസ്‌.


കാളിദാസന്‍ എന്ന വിനീഷ്‌, ഇംഗു എന്ന റിനീഷ്‌ എന്നിവരടക്കം അഞ്ച്‌ പേര്‍ക്കെതിരേയാണ്‌ പോലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ പയേ്ോളിയില്‍ പേരാമ്പ്ര റോഡിന്‌ സമീപത്താണ്‌ സംഭവം.

പരിസരത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍ സാധനം വാങ്ങാന്‍ വന്ന തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തതായാണ്‌ ജിതേഷിന്റെ പരാതി. മനോജ്‌ വധക്കേസിലെ പ്രതിയായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്‌.


മനോജ്‌ വധത്തിന്റെ വാര്‍ഷികം അടുത്ത സാഹചര്യത്തില്‍ പോലീസ്‌ നിരീക്ഷണം ശക്‌തമാക്കിയതായും മന:പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പയേ്ോളി എസ്‌.ഐ. സി.സുകുമാരന്‍ അറിയിച്ചു. 2012 ഫെബ്രുവരി 12- നു വീട്ടില്‍ വച്ചാണ്‌ ബി.എം.എസ്‌. നേതാവ്‌ സി.ടി. മനോജിനെ അക്രമി സംഘം വെട്ടി പരുക്കേല്‍പ്പിക്കുന്നത്‌. 13-നു പുലര്‍ച്ചെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.










from kerala news edited

via IFTTT