ദമ്മാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദമ്മാം റീജിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മില്‍ പരസ്പരം നല്ല സൗഹൃദം ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ:പഴകുളം മധു പറഞ്ഞു. ഒ.ഐ.സി.സി ദമ്മാം റീജിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കുടുംബസംഗമം 2015' ല്‍ അഡ്വക്കറ്റ് മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡന്റ് ജോണ്‍ കോശി അധ്യക്ഷത വഹിച്ച ചടങ്ങ് റീജിയണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. പി.എം.നജീബ്, മാത്യു ജോസഫ്, സി.അബ്ദുല്‍ ഹമീദ്, രാജു പള്ളിയത്ത്, ബൈജു കുട്ടനാട്, ഇ.കെ.സലിം, റോയ്, സി.എം.സുലൈമാന്‍, ഡോ:സിന്ധു ബിനു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുഖ്യാതിഥിയായി പങ്കെടുത്ത കെ.പി.സി.സി സെക്രട്ടറിക്ക് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ജോണ്‍ കോശി നല്‍കി. ജനറല്‍ സെക്രട്ടറി തോമസ് തൈപ്പറമ്പില്‍ പൊന്നാട അണിയിച്ചു. ഒപ്പം വിവിധ ജില്ലാ ഏരിയ കമ്മിറ്റികള്‍ക്ക് വേണ്ടി വിവിധ നേതാക്കള്‍ കെ പി സി സി സെക്രട്ടറിയെ ഷാള്‍ അണിയിച്ചു. ഹനീഫ് റാവുത്തര്‍, പി.എം.നജീബ്, മാത്യു ജോസഫ്, രാജു പള്ളിയത്ത്, മിനി ജോയ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം സി.എം.സുലൈമാനെ പൊന്നാട അണിയിച്ചു. പുതുതായി ചുമതലയേറ്റ റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും യൂത്ത്, വനിതാ കമ്മിറ്റി പ്രസിഡന്റുമാര്‍ക്കും സ്വീകരണം നല്‍കി. തുടര്‍ന്ന് പ്രവിശ്യയിലെ വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാവിരുന്ന് നടന്നു.
ജോയ്ക്കുട്ടി, മിനി ജോയ്, രാജു വര്‍ഗ്ഗീസ്, ഷാജി ആറന്മുള, ഷാജഹാന്‍ റാവുത്തര്‍, ജേക്കബ് പാറക്കല്‍, സിനു സൈമണ്‍, തോമസ്, സുനില്‍ കുമാര്‍, ജോസഫ് ചാക്കോ എന്നിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കി. സതീഷ് മോഹന്‍, ജീ ജോയ് എന്നിവര്‍ അവതാരകരായിരുന്നു. തോമസ് തൈപ്പറമ്പില്‍ സ്വാഗതവും സതീഷ് മോഹന്‍ നന്ദിയും പറഞ്ഞു.