Story Dated: Thursday, February 5, 2015 12:34
കൊച്ചി : കൈവെട്ടുകേസ് ഉള്‍പ്പെടെ പരിഗണിക്കുന്ന എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ തീ പിടുത്തം. രേഖകളില്‍ ചിലത് കത്തിനശിച്ച നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്‌ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കമ്പ്യൂട്ടറും ഫോട്ടോസ്‌റ്റാറ്റ് മെഷീനും കത്തിനശിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ കെ.ജി ജയിംസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് തീ പിടുത്തം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് 7.30 തോടെ ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണച്ചു. എപ്പോഴാണ് തീ പിടുത്തം ഉണ്ടായതെന്നോ, എന്താണ് അപകട കാരണമെന്നോ വ്യക്‌തമല്ല. കഴിഞ്ഞ രാത്രിയായിരിക്കാം തീപിടുത്തമെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഥലത്ത് ശക്‌തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
from kerala news edited
via IFTTT