Story Dated: Sunday, February 1, 2015 08:26
തിരുവനന്തപുരം: ദേശിയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. നീന്തലില്‍ നൂറ് മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലും പുരുഷന്മാരുടെ 4*100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും കേരളം സ്വര്‍ണമണിഞ്ഞു. നീന്തലില്‍ വ്യക്‌തിഗതയിനത്തില്‍ സാജന്‍ പ്രകാശിലൂടെയാണ് കേരളം ആദ്യ സ്വര്‍ണം നേടിയത്. സാജന്‍ പ്രകാശ്, ആനന്ദ്, അനൂപ്, ശര്‍മ എന്നിവരടങ്ങിയ ടീമാണ് ഫ്രീസ്‌റ്റൈല്‍ റിലേയില്‍ സ്വര്‍ണം നേടിയത്. നേരത്തെ നീന്തലില്‍ 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ സാജന്‍ വെള്ളി സ്വന്തമാക്കിയിരുന്നു.
നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ പൂജാ ആര്‍. ആല്‍വയും വെങ്കലും നേടി. വനിതകളുടെ ഫ്രീസ്‌റ്റൈല്‍ റിലേയിലും കേരളം വെങ്കലം നേടി. അതേസമയം പുരുഷ ഹോക്കിയില്‍ കേരളം ജാര്‍ഖണ്ഡിനോട് ദയനീയമായി പരാജയപ്പെട്ടു. 10-1 നാണ് കേരളം പരാജയപ്പെട്ടത്.
ഗെയിംസിലെ മെഡല്‍ നിലയില്‍ നാല് സ്വര്‍ണവുമായി ഹരിയാനയാണ് മുമ്പില്‍. വനിതാ വിഭാഗം ഗുസ്‌തിയില്‍ 55 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ റിത്തു മല്ലിക്കുവും 69 കാലോ ഫ്രീസ്‌റ്റെലില്‍ കുണ്ടു സുമനും ആദ്യ സ്വര്‍ണം സ്വന്തമാക്കി. പുരുഷന്മാരുടെ 74 കിലോ വിഭാഗത്തില്‍ ജിതേന്ദറും 85 കിലോ ഗ്രിക്ക് റോമന്‍ ഗുസ്‌തിയില്‍ മനോജ് കുമാറും സ്വര്‍ണം സ്വന്തമാക്കി.
from kerala news edited
via IFTTT