121

Powered By Blogger

Wednesday, 4 February 2015

വാലന്റൈന്‍സ്‌ ദിനം ആഘോഷിച്ചാല്‍ പരസ്യമായി കെട്ടിക്കും









Story Dated: Thursday, February 5, 2015 09:10



mangalam malayalam online newspaper

മീറത്ത്‌: ഇണക്കുരുവികളായിരുന്നിട്ടും വിവാഹത്തിന്‌ വീട്ടുകാര്‍ തടസ്സമാണെങ്കില്‍ മീററ്റിലേക്ക്‌ പോയി വാലന്റൈന്‍ ദിനം ആഘോഷിച്ചാല്‍ മതി എല്ലാം ഒ കെ യാകും. പക്ഷേ ഹിന്ദുക്കളായിരിക്കണമെന്ന്‌ മാത്രം. ഹിന്ദുമഹാസഭയാണ്‌ വിവാദവുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌. വാലന്റൈന്‍സ്‌ ഡേ പരസ്യമായി ആഘോഷിച്ചാല്‍ അവരെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.


ലോകം മുഴുവന്‍ പ്രണയികളുടെയും സൗഹൃദത്തിന്റെയും ദിനമായി കരുതുന്ന ഫെബ്രുവരി 14ന്‌ മാളുകളിലും പാര്‍ക്കുകളിലും ഇണക്കുരുവികളായി അലഞ്ഞു തിരിയാമെന്നും ആലിംഗനബദ്ധരായും പരസ്യചുംബനത്തില്‍ ഏര്‍പ്പെടാമെന്നും വിചാരിക്കേണ്ട. അങ്ങനെയാണെങ്കില്‍ അവരെ കൈകാര്യം ചെയ്യുമെന്ന്‌ മഹാസഭയുടെ ദേശീയ അദ്ധ്യക്ഷന്‍ ചന്ദ്രപ്രകാശ്‌ കൗശിക്കാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌. പ്രണയത്തിന്‌ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അവര്‍ വിവാഹം കഴിച്ചുകാണണമെന്നും അക്കാര്യം ഉറപ്പില്ലാത്തവര്‍ പ്രേമിച്ച്‌ നടക്കണ്ടെന്നും കൗശിക്‌ പറഞ്ഞു.


ഹിന്ദുമതത്തില്‍ അല്ലാത്തവരെ ഘര്‍ വാപസിക്ക്‌ വിധേയമാക്കും.പിടിയിലാവുന്ന മറ്റ്‌ മതത്തില്‍ പെട്ട ചെറുപ്പക്കാരെ അപ്പോള്‍ തന്നെ ഹിന്ദു മതത്തിലേക്ക്‌ മാറ്റുമെന്ന്‌ മീറത്തിലെ ഹിന്ദു മഹാസഭാ നേതാവ്‌ ഭരത്‌ രാജ്‌ പുത്മുന്നറിയിപ്പ്‌ നല്‍കി. മറ്റു മതക്കാരുടെ കാര്യത്തിലാണെങ്കില്‍ അവരെ ശുദ്ധികര്‍മ്മം നടത്തി ഹിന്ദുവാക്കിയ ശേഷമായിരിക്കും വിവാഹം നടത്തുക.










from kerala news edited

via IFTTT