ലോക്ക് ഡൗൺ കാലയളവിൽ ഓഹരി വിപണി കൂപ്പുകുത്തിയശേഷം ഉയർത്തെഴുന്നേറ്റപ്പോൾ ജോസ് തോമസും പ്രമുഖ ഓഹരി ബ്രോക്കറുടെ അടുത്തുനിന്ന് ട്രേഡിങ് അക്കൗണ്ട് എടുത്തു. സഹപ്രവർത്തകനായ സുരേഷ്കുമാറിന്റെ ലക്ഷങ്ങൾനേടിയ കഥകേട്ടതാണ് ജോസിനെയും ഇതിന് പ്രേരിപ്പിച്ചത്. മാർച്ചിൽ 867 രൂപ നിലവാരത്തിലായിരുന്നു റിലയൻസിന്റെ ഓഹരിയിൽ നിക്ഷേപിച്ച് മൂന്നുമാസത്തിനുള്ളിൽ 150ശതമാനം നേട്ടമുണ്ടാക്കയി കഥയാണ് അദ്ദേഹത്തിന് പ്രചോദനമായത്. അക്കൗണ്ട് എടുത്തയുടനെ സമയംപാഴാക്കാതെ ഓഹരി ബ്രോക്കർ നൽകിയ...