121

Powered By Blogger

Monday, 21 September 2020

ബെംഗളുരുവില്‍ ടെസ് ലയുടെ ഗവേഷണ-വികസന കേന്ദ്രംവരുന്നു

പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ല ബെംഗളുരുവിൽ ഗവേഷണ-വികസന(ആർ ആൻഡ് ഡി)കേന്ദ്രം സ്ഥാപിച്ചേക്കും. ഇതുസംബന്ധിച്ച് കർണാകട സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചർച്ചകൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവർത്തനംതുടങ്ങുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കർണാടക സർക്കാരിന്റെ വിലയിരുത്തൽ. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീമേഖലകളിൽ ഗവേഷണ-വികസന സാധ്യതകൾ മികച്ചരീതിയിൽ നിലവിൽതന്നെ കർണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളുരുവിൽ പ്രവർത്തിക്കുന്നുണ്ട്. ജനറൽ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാൻഡുകൾക്ക് ബെംഗളുരുവിൽ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ലോകത്തെതന്നെ നാലാമത്തെ വലിയ വാഹനവിപണിയായ ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാൻ ടെസ് ല ഒരുവർഷംമുമ്പെ ശ്രമംനടത്തിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നതിൽ കമ്പനിയുടെ സിഇഒ ഇലോൺ മസ്ക് നേരത്തെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. Tesla in talks with Karnataka govt to set up R&D centre in Bengaluru

from money rss https://bit.ly/2ZVDluK
via IFTTT