121

Powered By Blogger

Monday, 21 September 2020

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടുത്തമാസം മുതല്‍ കൂടും

ഉപഭോക്തൃ കേന്ദ്രീകൃതമാക്കിയതോടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഒക്ടോബർ മാസത്തോടെ വർധിക്കും. പ്രീമിയത്തിൽ അഞ്ചുമുതൽ 20ശതമാനംവരെ വർധനവരുമെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)കൊണ്ടുവന്ന മാർഗനിർദേശങ്ങൾ നിർബന്ധമായും നടപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഒക്ടോബറോടെയാണ് പരിഷ്കരിച്ച നിയമങ്ങൾ നിവലവിൽവരിക. പുതിയ പോളിസികൾക്കും നിലവിലുള്ള പോളിസികൾ പുതുക്കുമ്പോഴും പൊതുമാനദണ്ഡങ്ങൾ നിലവിൽവരുന്നതോടെ നിരക്കിൽ വർധനവരും. പോളിസികളിലെ വ്യവസ്ഥകൾ സംബന്ധിച്ച അവ്യക്തതകൾ ഒഴിവാക്കുന്നതിന് പരിധിയിൽവരാത്ത രോഗങ്ങൾ വ്യക്തമാക്കണമെന്ന് ഐആർഡിഐ നിർദേശിച്ചിട്ടുണ്ട്. പോളിസി എടുക്കുന്നതിന് 48 മാസം മുമ്പുവരെയുള്ള രോഗങ്ങളാകും പ്രി എക്സിസ്റ്റിങ് വിഭാഗത്തിൽ ഉൾപ്പെടുക. പോളിസി എടുത്ത് മൂന്നുമാസങ്ങൾക്കുള്ളിൽ വരുന്ന രോഗങ്ങളും ഈ വിഭാഗത്തിൽതന്നെയാകും ഉൾപ്പെുടത്തുക. മാനസിക സമ്മർദം ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾക്കുള്ള ചികിത്സ ഇനിമുതൽ പോളിസികളുടെ ഭാഗമാകും. കോവിഡ് വ്യാപനത്തെതുടർന്ന് പ്രചാരംനേടിയ ടെലി മെഡിസിൻ വഴിയുള്ള ചികിത്സയും പോളിസികളിൽ ഉൾപ്പെടും. Health insurance premiums set to increase from next month

from money rss https://bit.ly/3cikUVO
via IFTTT