121

Powered By Blogger

Monday, 21 September 2020

പാഠം 91: ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇറങ്ങുംമുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കാം

ലോക്ക് ഡൗൺ കാലയളവിൽ ഓഹരി വിപണി കൂപ്പുകുത്തിയശേഷം ഉയർത്തെഴുന്നേറ്റപ്പോൾ ജോസ് തോമസും പ്രമുഖ ഓഹരി ബ്രോക്കറുടെ അടുത്തുനിന്ന് ട്രേഡിങ് അക്കൗണ്ട് എടുത്തു. സഹപ്രവർത്തകനായ സുരേഷ്കുമാറിന്റെ ലക്ഷങ്ങൾനേടിയ കഥകേട്ടതാണ് ജോസിനെയും ഇതിന് പ്രേരിപ്പിച്ചത്. മാർച്ചിൽ 867 രൂപ നിലവാരത്തിലായിരുന്നു റിലയൻസിന്റെ ഓഹരിയിൽ നിക്ഷേപിച്ച് മൂന്നുമാസത്തിനുള്ളിൽ 150ശതമാനം നേട്ടമുണ്ടാക്കയി കഥയാണ് അദ്ദേഹത്തിന് പ്രചോദനമായത്. അക്കൗണ്ട് എടുത്തയുടനെ സമയംപാഴാക്കാതെ ഓഹരി ബ്രോക്കർ നൽകിയ ടിപ്സ് അനുസരിച്ച് ജോസ് മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചു. ഇപ്പോഴതിന്റെമൂല്യം രണ്ടു ലക്ഷം രൂപയാണ്. സ്വർണത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ മികച്ച ആദായം നേടാമായിരുന്നുവെന്ന് ഭാര്യ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അതോടെ കടുത്ത നിരാശയിലായ അദ്ദേഹം എന്തുചെയ്യണമെന്നറിയാനാണ് ഇ-മെയിൽ അയച്ചത്. ഓഹരിയിലോ ഫണ്ടിലോ നിക്ഷേപിക്കുംമുമ്പ് റിസ്ക് എടുക്കാനുള്ള ശേഷിയുണ്ടോയെന്ന് വിലയിരുത്തണമെന്ന് വിശദീകരിക്കുന്ന പാഠം അദ്ദേഹം വായിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ആദ്യം റിസ്ക് പ്രൊഫൈൽ വിലയിരുത്തുക വഴിയറിയാതെ ദുർഘടംപിടിച്ച റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കും. വഴിതെറ്റി എവിടെയെങ്കിലും കുഴിയിലോ ഗർത്തത്തിലോപോയി ചാടാനുള്ള സാധ്യതയുണ്ട്. അതിനാൽ നിക്ഷേപ പോർട്ട്ഫോളിയോ തയ്യാറാക്കുംമുമ്പ് വ്യക്തമായ കാഴ്ചപ്പാട് മുന്നിലുണ്ടാകണം. വയസ്സ്, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, ബാധ്യത തുടങ്ങിയവയാണ് റിസ്ക് പ്രൊഫൈൽ പരിശോധിക്കാൻ സാധാരണയായി പരിഗണിക്കാറുള്ളത്. 30കളിൽതാഴെയാണ് പ്രായമെങ്കിൽ റിട്ടയർമെന്റിന് വർഷങ്ങൾ മുന്നിലുണ്ട്. ചെറുപ്പകാലമായതിനാലും ബാധ്യതകൾ കുറവായതിനാലും കുറച്ച് റിസ്ക് എടുത്താലും മികച്ച ആദായം ലഭിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താം. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മറികടക്കാൻ മുന്നിൽ ഏറെവർഷങ്ങളുള്ളത് അനുകൂലമാണ്. അതല്ല, നിങ്ങൾ വിരമിക്കാറായ ആളാണെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ(ആദായംകുറഞ്ഞതാണെങ്കിലും സ്ഥിരവരുമാനം നൽകുന്ന)പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മറിച്ചൊരുതീരുമാനമെടുത്താൽ വരുമാനംകുറയുന്നകാലത്ത് ജീവിതംമുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടാകും. ഇനി നിക്ഷേപ കാലയളവിലേയ്ക്കുവരാം. കാലവധിയെ മൂന്നായിതിരിക്കാം ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെയാണ് നിക്ഷേപ കാലയളവിനെ വേർതിരിക്കേണ്ടത്. ആറുമാസം മുതൽ രണ്ടുവർഷംവരെയാണ് ഹ്രസ്വകാലം. രണ്ടുവർഷം മുതൽ അഞ്ചുവർഷംവരെയുള്ളതാണ് ഇടക്കാലം. അഞ്ചുമുതൽ 10വർഷമോ അധിലധികമോഉള്ളതാണ് ദീർഘകാലം. വിദേശത്തേയ്ക്ക് വിനോദയാത്ര പോകാനുള്ള പണസമാഹരണം ഹ്രസ്വകാല നിക്ഷേപത്തിൽ ഉൾപെടുത്താം. അതേസമയം, പുതിയ കാറുവാങ്ങാനാണ് പദ്ധതിയെങ്കിൽ അതിനെ ഇടക്കാല സാമ്പത്തിക ലക്ഷ്യമായി കണക്കാക്കാം. വിരമിച്ചശേഷമുള്ള ജീവിതത്തിനുള്ള നിക്ഷേപമാണെങ്കിൽ ദീർഘകാലയളവിലുള്ളതുമാണ്. ഇനി റിസ്ക് പ്രൊഫൈലിലേയ്ക്കുവരാം. വ്യത്യസ്ത മനോഭാവമുള്ള വ്യക്തികളെ മൂന്നായിവേർതിരിക്കാം. 1. കുറഞ്ഞ റിസ്ക്(സാമ്പ്രദായിക നിക്ഷേപകർ) ആദായംകുറഞ്ഞാലും സ്ഥിരതയുള്ള വരുമാനം ഉറപ്പുനൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കാനാകും ഈവിഭാഗക്കാർക്ക് താൽപര്യം. സ്ഥിര നിക്ഷേപ(ഡെറ്റ്) പദ്ധതികളാകും ഇത്തരക്കാർക്ക് അനുയോജ്യം. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽനിന്ന് മാറിനിൽക്കുന്നാണ് ഇത്തരക്കാർക്ക് നല്ലത്. 2. മോഡറേറ്റ് റിസ്ക്(ഇടത്തരം നിക്ഷേപകർ) കൂടുതൽ മൂലധനനേട്ടംലഭിക്കാൻ കുറച്ച് റിസ്ക് എടുക്കാൻ തയ്യാറുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുക. വിപണിയുമായി ബന്ധപ്പെട്ട് ചാഞ്ചാട്ടസ്വഭാവമുള്ള പദ്ധതികളിൽ നിശ്ചിതശതമാനം നിക്ഷേപം നടത്തുന്നതുകൊണ്ട് തെറ്റില്ല. ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന അഗ്രസീവ്, കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. അല്ലെങ്കിൽ മൊത്തം നിക്ഷേപത്തിൽ 50ശതമാനംവരെ ഓഹരി അധിഷ്ഠിത പദ്ധതികളും 50ശതമാനം ഡെറ്റ് പദ്ധതികളും നിക്ഷേപത്തിനായി പരിഗണിക്കാം. ദീർഘകാലയളവിൽ മികച്ച മൂലധനേട്ടം ലഭിക്കാൻ ഓഹരി അധിഷ്ഠിത പദ്ധതികൾ സാഹയിക്കും. അതോടൊപ്പം സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്ന് ഉറപ്പുള്ളനേട്ടം ലഭിക്കുകയും ചെയ്യും. 3. ഉയർന്ന റിസ്ക് (അഗ്രസീവ് നിക്ഷേപകർ) നഷ്ടസാധ്യതയോ ചാഞ്ചാട്ടമോ ഒന്നും ഇത്തരക്കാർ കാര്യമാക്കാറില്ല. പരമാവധി മൂലധനേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഓഹരിയിലോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലോ ഈവിഭാഗക്കാർക്ക് നിക്ഷേപിക്കാം. എങ്കിലും എമർജൻസി ഫണ്ടുപോലുള്ളവ സ്ഥിരനിക്ഷേപ പദ്ധതികളിൽതന്നെ സൂക്ഷിക്കണം. ഏതുവിഭാഗത്തിൽപ്പെടും? മുകളിൽ പറഞ്ഞ ഏതുവിഭാഗത്തിലാണ് ഉൾപ്പെടുകയെന്ന് നിക്ഷേപത്തിന് തയ്യാറെടുക്കുംമുമ്പ് ആലോചിക്കുക. ജോസിനെപ്പോലെ എടുത്തുചാടാതിരിക്കുക. റിസ്ക് പ്രൊഫൈൽ കണ്ടെത്തിക്കഴിഞ്ഞാൽ അതിനുയോജിച്ച നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്,ഡൈനാമിക്കായ നിക്ഷേപമനോഭാവമുള്ളവർ സ്ഥിരനിക്ഷേപ പദ്ധതികളിൽ കുടുങ്ങിക്കിടക്കരുത്. നഷ്ടസാധ്യതയുണ്ടെങ്കിലും മികച്ച മൂലധനനേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിലേയ്ക്ക് അവർ വരട്ടെ. അതേസമയം, പരമ്പരാഗത ചിന്താഗതിയുള്ളവർ ഓഹരി പദ്ധതികളിയേക്ക് എടുത്തുചാടരുത്. നഷ്ടം സഹിച്ചും ഭാവിയിൽ നേട്ടമുണ്ടാക്കാനുള്ള മനോഭാവം ഇത്തരക്കാർക്കുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപ പദ്ധതികളാകും ഇവർക്ക് അനുയോജ്യം. സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അതിനുശേഷം മുകളിൽ വിശദീകരിച്ചപ്രകാരം റിസ്ക് പ്രൊഫൈൽ വിലയിരുത്തുക. ഒരുകാര്യം മനസിലാക്കുക. റിസ്ക് പ്രൊഫൈൽ എന്നും ഒരുപോലെയായിരിക്കണമെന്നില്ല. ചെറുപ്പത്തിൽ അഗ്രസീവായിരുന്നവർ ഉത്തരവാദിത്തവും ബാധ്യതകളും സാഹചര്യങ്ങളുമനുസരിച്ച് സാമ്പ്രദായിക മനോഭാവമുള്ളവരായി മാറിയേക്കാം. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. അതുകൊണ്ടുതന്നെ കാലാകാലങ്ങളിൽ റിസ്ക് പ്രൊഫൈൽ വിലയിരുത്തി ഉചിതമായി നിക്ഷേപരീതികളിലേയ്ക്ക് മാറാൻ മടിക്കരുത്. Feedbacks to:antonycdavis@gmail.com

from money rss https://bit.ly/32R0dx9
via IFTTT