121

Powered By Blogger

Monday, 21 September 2020

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 812 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായി. സെൻസെക്സ് 812 പോയന്റ് നഷ്ടത്തിൽ 38,034.14ലിലും നിഫ്റ്റി 254 പോയന്റ് താഴ്ന്ന് 11,250.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്പ് ഉൾപ്പടെയുള്ളയിടങ്ങളിൽ കോവിഡ് വ്യാപനം കൂടിയത് ആഗോള സൂചികകളെ ബാധിച്ചിരുന്നു. രാജ്യത്തെ വിപണിയിലും അതുപ്രകടമായി. ഉയർന്ന നിലവാരത്തിൽതുടരുന്ന വിപണിയിൽ ഏതുസമയത്തും തിരുത്തലുണ്ടായേക്കാമെന്ന ഭീതി നിക്ഷേപകരിലുണ്ടായതാണ് പെട്ടെന്നുണ്ടായ വില്പന സമ്മർദത്തിനുപിന്നിലെ കാരണം. ടിസിഎസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്കോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, റിലയൻസ്, എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡക്യാപ് സൂചിക 3.43ശതമാനവും സ്മോൾ ക്യാപ് 3.61ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇ ടെലികോം, റിയാൽറ്റി സൂചികകൾ ആറുശതമാനവും ലോഹം, വാഹനം എന്നിവയുടെ സൂചികകൾ അഞ്ചുശതമാനവും തകർന്നു. Sensex cracks 812 pts; Nifty settles at 11,250

from money rss https://bit.ly/33L5upo
via IFTTT