121

Powered By Blogger

Sunday, 19 September 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 34,640 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4330 ലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെതാഴ്ന്നനിലവാരത്തിലാണ് സ്വർണവില. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1747 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45,972 നിലവാരത്തിലാണ്. യു.എസ് ഡോളർ ശക്തിയാർജിച്ചതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്....

ബാങ്ക്, ലോഹ ഓഹരികളിൽ തകർച്ച: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 352 പോയന്റ് നഷ്ടത്തിൽ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തിൽ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തിൽ. യു.എസിൽ ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സൺഫാർമ, റിലയൻസ്, ഭാരതി എയർടെൽ, പവർഗ്രിഡ്, ഏഷ്യൻപെയിന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യൂണിലെവർ, ഐടിസി, ടിസിഎസ്...

വിദേശമലയാളിക്ക് വേണം മൂന്നുതരം ഇൻഷുറൻസ് പോളിസികൾ

അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ, സ്വാഭാവികമരണം, അപകടമരണം, അംഗവൈകല്യം മുതലായ റിസ്കുകൾ ദിനംപ്രതി കൂടിവരികയാണ്. തന്മൂലം സാമ്പത്തികമായും മാനസികമായും വലിയ നഷ്ടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിദേശമലയാളികൾ എടുക്കേണ്ട മൂന്നു വിവിധങ്ങളായ പോളിസികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ജോലിചെയ്യുന്ന സ്ഥലത്ത് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ വിദേശമലയാളികൾ നാട്ടിൽ കവറേജ് പലപ്പോഴും എടുക്കാറില്ല. എന്നാൽ, കുടുംബാംഗങ്ങൾക്കുകൂടി സംരക്ഷണം...