2020 വർഷത്തെ രണ്ടാം പാദത്തിൽ ആഗോളതലത്തിൽ സ്മാർട്ട്ഫോണുകളുടെ വില്പന 20.4ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. 29.47 കോടി സ്മാർട്ട്ഫോണുകളാണ് ഈകാലയളവിൽ വിറ്റുപോയത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ 37.03 കോടിയായിരുന്നു വില്പന. ഏറ്റവും കൂടുതൽ യൂണിറ്റുകൾ വിറ്റഴിച്ച അഞ്ച് സ്മാർട്ട്ഫോൺ നിർമാതാക്കളിൽ സാംസങും ഇടംപിടിച്ചു. 5.47 കോടി ഫോണുകളാണ് സാംസങ് വിറ്റഴിച്ചത്. ഇവരുടെ വില്പനയിലാകട്ടെ 27.1ശതമാനമാണ് ഇടിവുണ്ടായത്. ആഗോള കൺസൾട്ടൻസ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതൽ...