121

Powered By Blogger

Sunday, 11 October 2020

നിഫ്റ്റി 12,000 തിരിച്ചുപിടിച്ചു: സെന്‍സെക്‌സില്‍ 360 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 360 പോയന്റ് നേട്ടത്തിൽ 40,869ലും നിഫ്റ്റി 97 പോയന്റ് ഉയർന്ന് 12011ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 326 ഓഹരികൾ നഷ്ടത്തിലുമാണ്. 61 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികൾ മികച്ച പ്രവർത്തനഫലം പുറത്തുവിടുന്നതും സൂചികകൾക്ക് കരുത്തേകി. ലോഹം, ബാങ്ക്, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ്, ബജാജ് ഫിനാൻസ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസി ബാങ്ക്, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ഒഎൻജിസി, ടൈറ്റാൻ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരകൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/30U14Mk
via IFTTT