121

Powered By Blogger

Sunday 24 May 2020

രാജ്യത്തെ ഗ്രാമങ്ങളില്‍ നാലിലൊരാള്‍ക്ക് തൊഴിലില്ലാതായി

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 25.09ശതമാനമായി ഉയർന്നു. മെയ് 24ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. ഇതിനുമുമ്പുള്ള ആഴ്ചയിൽ നിരക്ക് 22.79ശതമാനമായിരുന്നു. ഈ കാലയളവിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കിൽ നാലുശതമാനമാണ് വർധനവുണ്ടായത്. സെൻർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യാണ് കണക്കുകൾ പുറത്തുവിട്ടത്. നാലിൽ ഒരാൾക്ക് തൊഴിലില്ലാത്ത സാഹചര്യമാണ്രാജ്യത്ത് നിലവിലുള്ളതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ലോക്ക് ഡൗണിൽ ഇളുവുവരുത്തിയതോടെ ഗ്രാമീണ സമ്പദ്ഘടന ഘട്ടംഘട്ടമായി തിരിച്ചുവരുമ്പോഴാണ് തൊഴിലില്ലായ്മ നിരക്കിൽ വർധനവുണ്ടായിട്ടുള്ളത്. കുടിയേറ്റതൊഴിലാളികൾ വ്യാപകമായി സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചുപോകാൻ തുടങ്ങിയതാണ് പ്രധാനകാരണം. 35 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് പ്രത്യേക ശ്രമിക് ട്രെയിനുകൾവഴി സ്വന്തം നാടുകളിലേയ്ക്കെത്തിച്ചതെന്ന് റെയിൽവെ പറയുന്നു. മെയ് ഒന്നിനുശേഷമുള്ള കണക്കാണിത്. അടുത്ത പത്തുദിവസത്തിനുള്ളിൽ 36 ലക്ഷംപേരെകൂടി കൊണ്ടുപോകുമെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3gu1f7c
via IFTTT

ആര്‍ബിഐയുടെ പ്രഖ്യാപനം സമ്പദ്ഘടനയില്‍ എങ്ങനെ പ്രതിഫലിക്കും?

വായ്പാനയ സമതി(എംപിസി )യോഗത്തിനു തെരഞ്ഞെടുത്ത സമയം അത്ഭുതപ്പെടുത്തിയെങ്കിലും റിസർവ് ബാങ്ക് ഗവർണർ നടത്തിയ പ്രഖ്യാപനങ്ങൾ ഏറെക്കുറെ പ്രതീക്ഷിക്കാവുന്നതുതന്നെയായിരുന്നു. ജൂൺ മൂന്നുമുതൽ അഞ്ചുവരെ നടക്കാനിരുന്ന യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുള്ള പ്രസ്താവന ഉണ്ടാകുമെന്നു കരുതിയിരുന്നു. എന്നാൽ നേരത്തെതന്ന ചേർന്ന യോഗത്തിൽ റിപ്പോ നിരക്ക് 40 ബേസിക് പോയന്റ് കുറച്ച് 4 ശതമാനമാക്കാൻ തീരുമാനിക്കുകയായിരുന്നു. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് വീണ്ടും നിരക്കുകൾ കുറച്ചത്. ഇതിനുപുറമേ 8.04 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന നടപടികളും ആർബിഐ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നം പണമല്ല, അപകട സാധ്യതയെക്കുറിച്ചുള്ള അറിവാണ്. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിനു പണമുണ്ട്, റിസ്കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം തടസമായി നിൽക്കുകയാണ്. വായ്പ കൊടുക്കുന്നതിലുള്ള കരുതലിനു ബാങ്കുകളെ മാത്രം കുറ്റംപറയാൻ കഴിയില്ല. സമ്പദ് വ്യവസ്ഥ മുമ്പൊന്നും നേരിട്ടിട്ടില്ലാത്തൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വർധിക്കുന്ന കിട്ടാക്കടങ്ങളുടെ മറ്റൊരുപരമ്പര ഒഴിവാക്കാൻ ബാങ്കുകൾ ജാഗ്രത പാലിക്കുകയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നുലക്ഷം കോടി രൂപയുടെ ജാമ്യരഹിത വായ്പ എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ ഗ്യാരണ്ടിയുള്ളതിനാൽ കൊടുക്കാൻ ബാങ്കുകൾക്ക് വിമുഖതയുണ്ടാകില്ല. ബാങ്കുകളുടെ ഗ്രൂപ്പ് എക്സ്പോഷർ പരിധി 25ൽനിന്ന് 30 ശതമാനം ആക്കിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനം കോർപറേറ്റുകൾക്ക് ആവശ്യമായപണം ബാങ്കുകളിൽനിന്നു ലഭിക്കാൻ സഹായകമാവും. വായ്പകൾ വർധിപ്പിക്കൻ ഈ നടപടികൾ ബാങ്കുകളെ പ്രേരിപ്പിച്ചേക്കും. എന്നാൽ അനിശ്ചിതമായ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ ഉത്തേജകങ്ങൾ കൂടിയതോതിൽ വായ്പാ വർധന ഉണ്ടാക്കുമോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. വായ്പാ മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടിക്കൊണ്ടുള്ളതായിരുന്നു മറ്റൊരുപ്രഖ്യാപനം. മോറട്ടോറിയം പലിശ 2021 സാമ്പത്തിക വർഷത്തേക്കുള്ള ടേം ലോണായി പരിഗണിക്കുമെന്നും ആർബിഐ ഗവർണർ പ്രഖ്യാപിക്കുകയുണ്ടായി. ഈ നടപടികൾ വായ്പയെടുത്തവർക്ക് ആശ്വാസദായകമാണെങ്കിലും ബാങ്കുകൾക്ക് അങ്ങിനെയല്ല. അവയുടെ ബാലൻസ് ഷീറ്റിൽ കുടുതൽ സമ്മർദ്ദത്തിനു മാത്രമേ ഇതുവഴിവെക്കൂ. പ്രതീക്ഷിച്ചതുപോലെ ഭക്ഷ്യ വിലക്കയറ്റമായിരിക്കും പ്രധാന വില്ലൻ. അടച്ചിടലും വിതരണതടസവും കാരണം ഏപ്രിൽ മാസം ഭക്ഷ്യ വിലക്കയറ്റം 8.6 ശതമാനമായി ഉയർന്നു. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ റിസർവ് ബാങ്കിനത് ഇരട്ട ദുരന്തമായിത്തീരും. ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റ നിയന്ത്രണ സംവിധാനമാണു പിന്തുടരുന്നത്. അന്നപാനീയങ്ങൾക്ക് ഉപഭോക്തൃ വില സൂചികയിൽ 45 ശതമാനം പങ്കുണ്ട്. അങ്ങനെവരുമ്പോൾ ഭക്ഷ്യവിലക്കയറ്റം താഴോട്ടുവന്നില്ലെങ്കിൽ റിസർവ് ബാങ്കിനു കൈകാര്യം ചെയ്യേണ്ടിവരിക ഉയർന്ന വില വർധനാനിരക്കും വേഗം കുറഞ്ഞ വളർച്ചാനിരക്കുമുള്ള ഒരു സമ്പദ്വ്യവസ്ഥയെ ആയിരിക്കും. ജിഡിപി വളർച്ചാ നിരക്കിന്റെ ശതമാനം പ്രഖ്യാപിക്കുന്നതിൽ നിന്ന് ആർബിഐ വിട്ടുനിന്നെങ്കിലും 2021 സാമ്പത്തികവർഷം പ്രതികൂല വളർച്ചയായിരിക്കുമെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ജിഡിപിയുടെ പ്രതികൂലവളർച്ചാനിരക്ക് ധനപരമായി വൻപ്രത്യാഘാതം ഉണ്ടാക്കും. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് കൈകാര്യവും സംബന്ധിച്ച FRBM ആക്ടനുസരിച്ച് ധനകമ്മി ലക്ഷ്യം ജിഡിപിയുടെ നിശ്ചിത ശതമാനമായിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ധനകമ്മിയുടെ വ്യാപ്തി കാരണം ഹാരകം കൂടുതലായിരിക്കും. 2021 സാമ്പത്തികവർഷം പ്രതികൂലവളർച്ച രേഖപ്പെടുത്തിയതിനാൽ ഛേദംകുറവാകും. അങ്ങനെ വരുമ്പോൾ, ജിഡിപിയുടെ ശതമാനം എന്നനിലയ്ക്ക് ധനകമ്മി ഉയരും. അത് രണ്ടക്ക സംഖ്യയായിത്തീരാനും സാധ്യതയുണ്ട്. ഉദാരസമീപനം തുടരുന്നതിലൂടെ ഭാവിയിൽ പലിശനിരക്കു വീണ്ടും കുറയുമെന്നാണ് ആർബിഐ സൂചനനൽകുന്നത്. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിന് പണം ഉണ്ടെന്നിരിക്കേ ആർബിഐക്ക് നിരക്കിളവിന്റെ അളവുകുറയ്ക്കാമായിരുന്നു. സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കേണ്ടിവരുമ്പോൾ റിസർവ് ബാങ്കിന് അതിനാവശ്യമായ ഉപാധികളുടെ കുറവുണ്ടാകാൻപാടില്ല. യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് പൂജ്യത്തിനടുത്തെത്തിച്ചപ്പോൾ നിരക്കുനിർണയ സംവിധാനം തന്നെഇല്ലാതായി. സമ്പദ്ഘടനയിൽ അതിന്റെ ഫലപ്രാപ്തിതന്നെ പരിമിതമായിത്തീർന്നു. ഇതര വികസിത രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്കില്ലാത്ത പരിമിതികൾ വൻതോതിലുള്ള ഉദാരവൽക്കരണം പാരമ്പര്യേതരമായ സാമ്പത്തിക നയ ഉപാധികൾ ഉപയോഗിക്കുന്നതിൽ റിസർവ് ബാങ്കിനുണ്ട്. ഈ സാഹചര്യത്തിൽ കൃത്യസമയത്ത് കൃത്യമായനയ രൂപീകരണം സമ്പദ്ഘടനയെ സംബന്ധിച്ചേടത്തോളം നിർണായകമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3gmZDMf
via IFTTT

ജിയോ മാര്‍ട്ട്‌ഡോട്ട്‌കോമിലൂടെ ഇനി സാധനങ്ങള്‍ വാങ്ങാം; ഡെലിവറി ചാര്‍ജില്ലാതെ വീട്ടിലെത്തിക്കും

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനുകീഴിലുള്ള ഇ- കൊമേഴ്സ് കമ്പനിയായജിയോ മാർട്ട് കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. നവിമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പ്രവർത്തനം രാജ്യത്തിന്റെ വിവിധമേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജിയോമാർട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴി ഓർഡർ നൽകുന്നതിനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മൊബൈൽ ആപ്പും വൈകാതെ എത്തും. സൈറ്റ് തുറന്നുവരുമ്പോൾ നിങ്ങളുടെ പിൻകോഡ് നൽകിയാൽ അവിടെ സേവനം ലഭ്യമാകുമോയെന്ന്അറിയാം. 50,000ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ ഉത്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ സൈറ്റുവഴി വാങ്ങാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. റിലയൻസ് റീട്ടെയിൽ സ്മാർട്ട്, റിലയൻസ് ഫ്രഷ് സ്റ്റോറുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. റിലയൻസ് സ്മാർട്ട് ഡോട്ട് ഇൻ എന്ന വെബ്സൈറ്റ് ജിയോമാർട്ട് ഡോട്ട്കോമിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. JioMart website goes live across in India

from money rss https://bit.ly/2Tym4nS
via IFTTT

ഈദ് പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി

ഈദുൽ ഫിത്തർ പ്രമാണിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണൽ എക്സ്ചേഞ്ചായ എൻഎസ്ഇയ്ക്കും തിങ്കളാഴ്ച അവധി. കമ്മോഡിറ്റി, ബുള്ളിയൻ വിപണികൾക്കും അവധി ബാധകമാണ്. ഫോറക്സ് മാർക്കറ്റും പ്രവർത്തിക്കുന്നില്ല. കേന്ദ്ര ബാങ്ക് അപ്രതീക്ഷിതമായി നിരക്ക് കുറച്ചതിനെതുടർന്ന് വെള്ളിയാഴ്ച നേട്ടത്തിലാണ് ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 260 പോയന്റ് നേട്ടത്തിൽ 30,672ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 9,039ലുമെത്തി. BSE, NSE shut today on account of Ramzan Id

from money rss https://bit.ly/3gnUVy6
via IFTTT

Neela Kannulla Maane Lyrics : Kochavva Paulo Ayyappa Coelho Malayalam Movie Song

Movie: Kochavva Paulo Ayyappa Coelho
Year: 2016
Singer: Vijay Yesudas & Shwetha Mohan
Lyrics: Vayalar Sarath Chandra Varma
Music: Shaan Rahman
Actor: Kunchacko Boban
Actress: Anusree
Neela kannulla maane
Nee enikullathane
Neela kannulla maane
Ninakina kili njaane
Enikina kili neeye
Ini ulla yatrayil

Neela kannulla maane
Ninakina kili njaane
Enikina kili neeye
Ini ulla yatrayil

Naamiru karakale
Koottunna paalamalle
Onnanu nammalennum yehoyy
Nammude idayilo
Veronnumillayila
Naamenna chintha matrame oh

Neela kannulla maane
Enikina kili neeye
Neela kannulla maane
Ninakina kili njaane
Enikina kili neeye
Ini ulla yatrayil

Inakkangal pinakkangal
Kolutheelle kedutheele
Ee kadha jeevithamaay maarukille
Inakkangal pinakkangal
Kolutheelle kedutheele
Ee kadha jeevithamaay maarukille
Pottichirichum idaykkide vaashi pidichum
Istamenna vaakkine ullilonnu kori nirachu
Naam ennum swanthamenna paattu rechichu

Neela kannulla maane
Nee enikullathane
Neela kannulla maane
Ninakina kili njaane
Enikina kili neeye
Ini ulla yathrayil

Naamiru karakale
Koottunna paalamalle
Onnanu nammalennum yehoyy
Nammude idayilo
Veronnumillayila
Naamenna chintha matrame oh

Neela kannulla maane
Nee enikullathane
Neela kannulla maane
Ninakina kili njaane
Enikina kili neeye
Ini ulla yatrayil


* This article was originally published here