121

Powered By Blogger

Friday 22 May 2020

ആദിത്യ ബിര്‍ള സണ്‍ ലൈഫ് രണ്ട് ഡെറ്റ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തി

ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് രണ്ട് ഡെറ്റ് സ്കീമുകളിലേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നത് തൽക്കാലം നിർത്തി. മീഡിയം ടേം ഫണ്ട്, ക്രഡിറ്റ് റിസ്ക് ഫണ്ട് എന്നിവയിലേയ്ക്കുള്ള നിക്ഷേപം സ്വീകരിക്കുന്നതാണ് മെയ് 22 മുതൽ നിർത്തിയത്. നിലവിൽ ഈഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് പ്രയോജനം ലഭിക്കുന്നതിനാണിതെന്നും വരുംമാസങ്ങളിൽ അത് പ്രകടമാകുമെന്നും എഎംസി വിശദീകരിച്ചു. നിക്ഷേപകർക്ക് എപ്പോൾവേണമെങ്കിലും പണം തിരിച്ചെടുക്കാൻ അനുവാദമുണ്ട്. നിലവിലുള്ള എസ്ഐപി, എസ്ടിപി(സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ) എന്നിവ തുടരാം. അതേസമയം, പുതിയതായി എസ്ഐപിയോ എസ്ടിപിയോ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. 2020 ഏപ്രിൽ 30ലെ കണക്കുപ്രകാരം ആദിത്യ ബിൽള സൺ ലൈഫ് മീഡിയം ടേം ഫണ്ട് 2,401 കോടിയുടെ നിക്ഷേപമാണ് കൈകാര്യം ചെയ്യുന്നത്. ക്രഡിറ്റ് റിസ്ക് ഫണ്ടാകട്ടെ 2,576 കോടിയുടെ നിക്ഷേപവും. Aditya Birla Mutual Fund stops accepting fresh inflows in two debt schemes

from money rss https://bit.ly/2TxpjMy
via IFTTT

ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാംഘട്ട നിക്ഷേപ സമാഹരണം ജൂലായില്‍

ഭാരത് ബോണ്ട് ഇടിഎഫിലെയ്ക്കുള്ള രണ്ടാംഘട്ട നിക്ഷേപ സമാഹരണം ജൂലായിൽ തുടങ്ങും. ഇത്തവണ 14,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടിഎഫ് പുറത്തിറക്കുന്നത്. 2025 ഏപ്രിൽ, 2031 ഏപ്രിൽ എന്നീ മെച്യൂരിറ്റി കാലാവധികളുള്ളഭാരത് ബോണ്ട് ഇടിഎഫുകളാണ് പുതിയതായി പുറത്തിറക്കുന്നത്. ഈഡൽവെയ്സ് എഎംസിയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്. പൊതുമേഖ സ്ഥാപനങ്ങളുടെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്കായി ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കും. ഇതിൽ നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും അവസരമുണ്ടാകും. കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ടത്തിൽ ഇടിഎഫ് പുറത്തിറക്കിയപ്പോൾ വിപണിയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 7,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇടിഎഫ് പുറത്തിറക്കിയതെങ്കിലും കാര്യമായി നിക്ഷേപമെത്തിയതോടെ 12,000 കോടിയായിഈ തുക വർധിപ്പിച്ചിരുന്നു. Bharat Bond ETFs second tranche coming in July

from money rss https://bit.ly/3gbRWbX
via IFTTT

20 ലക്ഷം കോടിയുടെ പാക്കേജ് ആർക്കുവേണ്ടി ?

ലോകം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ സാമ്പത്തികപ്രവർത്തനങ്ങളും നിശ്ചലമായി. തൊഴിലെടുക്കുന്ന ആരുടെയും കൈയിൽ പണമില്ല. സപ്ലൈയും ഡിമാൻഡും ഒരുപോലെ തകർന്നു. എന്തുചെയ്യും എന്ന ചോദ്യം എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്നു. ആരുടെ പക്ഷത്തുനിന്ന് ആരംഭിക്കണം എന്നതും പ്രസക്തമായ കാര്യം. ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയാണ് പ്രഥമകർത്തവ്യം എന്ന വാദം ഉന്നയിക്കുന്നുണ്ട്, അഭിജിത് ബാനർജി മുതൽ പോൾ ക്രൂഗ്മാൻ വരെയുള്ള സാമ്പത്തികവിദഗ്ധരുടെ നീണ്ട നിര. അമേരിക്കൻ പ്രസിഡന്റ് ട്രംപ്മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺവരെയുള്ള ഏറ്റവും കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാർ തൽക്കാലത്തേക്കെങ്കിലും കെയിൻസിന്റെ കൂടാരത്തിലേക്ക് കാലുമാറുകയും ചെയ്തു. അങ്ങനെയിന്ന് ഇക്കാര്യത്തെക്കുറിച്ച് ഏതാണ്ട് ഏകീകൃത അഭിപ്രായമാണ് ലോകത്ത്; പ്രധാനമന്ത്രി മോദിക്കൊഴികെ. മുറിഞ്ഞുപോയ സപ്ലൈ ചെയിനുകൾ പുനഃസ്ഥാപിക്കലാണ് പ്രഥമ കടമ എന്നാണ് അദ്ദേഹത്തിന്റെയും ഉപദേശകരുടെയും നിലപാട്. ഈ കാഴ്ചപ്പാടിന്റെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്. ആരുടെ കൈയിലും പണമില്ലാതിരിക്കുന്ന സാഹചര്യത്തിൽ സപ്ലൈചെയിൻ പുനഃസ്ഥാപിക്കുന്നതെങ്ങനെ പ്രഥമകർത്തവ്യമാകും. അതുകൊണ്ടെന്തു പ്രയോജനം? കാരണം, അവരുടെ ഉത്പന്നങ്ങൾ വാങ്ങാനുള്ള കഴിവ് കമ്പോളത്തിലില്ല. അപ്പോൾ ഉത്പന്നങ്ങൾ സപ്ലൈ ചെയ്യാൻ സംരംഭകർക്ക് പണം ഉത്തേജനമായി നൽകുന്നതുകൊണ്ട് ഗുണമെന്ത്? ആദ്യം ഡിമാൻഡ് ഉണ്ടാക്കുക, അതിന് അനുസൃതമായി ചെറുകിട സംരംഭങ്ങൾ അനങ്ങിത്തുടങ്ങുമ്പോൾ അവർക്ക് സഹായമെത്തിക്കുക. ഇതാണ് യുക്തിസഹം. പണമായി എത്താത്ത പാക്കേജ് പക്ഷേ, 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് എങ്ങനെ ഹരിച്ചു ഗുണിച്ചാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തിക്കുന്നില്ല. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. അവിടെ തീരുന്നു നേരിട്ടുള്ള സഹായം. സപ്ലൈസൈഡിൽ ആർക്കൊക്കെ എന്തൊക്കെ സഹായമാണ് നൽകുന്നത് എന്നു നോക്കാം. അവിടെ അഞ്ചുതരം ആളുകളാണുള്ളത്. ഒന്ന്, കൃഷിക്കാർ. രണ്ട്, സൂക്ഷ്മ ചെറുകിട സംരംഭകർ. മൂന്ന്, ധനകാര്യസ്ഥാപനങ്ങൾ. നാല്, വ്യവസായ കോർപ്പറേറ്റുകൾ. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർക്ക് ഓരോരുത്തർക്കും എന്തു സഹായമാണ് കിട്ടുന്നത് എന്നു പരിശോധിക്കുമ്പോഴാണ് പാക്കേജിന്റെ തനിനിറം വ്യക്തമാകുന്നത്. കൃഷിക്കാരും ചെറുകിട സംരംഭകരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോക്ഡൗൺ കാലത്തുണ്ടായ നഷ്ടവും അതുമൂലം ഇതുവരെ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാനാവാത്തതുമാണ്. പിന്നെ വീണ്ടും പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രവർത്തനമൂലധനമായി അവർക്ക് കൂടുതൽ വായ്പയും കിട്ടണം. ബാങ്കുകൾ വായ്പ നൽകാൻമടിക്കുമ്പോൾ രണ്ടാമത്തെ കാര്യത്തിൽ കുറച്ച് ഉദാരമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് നാലുലക്ഷം കോടി രൂപയും കൃഷിക്കാർക്ക് മൂന്നുലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ബാങ്കുകൾ കനിയണം. റിസർവ് ബാങ്ക് ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം എട്ടുലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് കൂടുതലായി വായ്പ നൽകാൻ അനുവദിച്ചത്. പലിശ നിരക്കും ഗണ്യമായി കുറച്ചു. പക്ഷേ, എന്താണ് സംഭവിച്ചത്? ഈ മേയ് ആദ്യം ബാങ്കുകൾ 8.5 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽത്തന്നെ തിരിച്ച് ഡെപ്പോസിറ്റു ചെയ്തു. അതും 3.5 ശതമാനം പലിശയ്ക്ക്. 5.5 ശതമാനം പലിശവരെ നൽകിയാണ് റിസർവ് ബാങ്കിൽനിന്ന് പണമെടുത്തത് എന്നോർക്കണം. ഇത്രയും നഷ്ടം ഉണ്ടായാലും വായ്പ കൊടുക്കാൻ അവർ തയ്യാറല്ല. ബാങ്കുകൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതിന്റെ സാമ്പത്തികശാസ്ത്രമാണ് കെയിൻസിന്റെ ലിക്വിഡിറ്റി പ്രിഫറൻസ് എന്ന തത്ത്വം. പ്രതിസന്ധിക്കാലത്ത് അനിശ്ചിതത്വം വളരെ കൂടുതലാണ്. ഏത് ഇടപാടുകാരനാണ് ഇനി പൊളിയുക എന്ന് ബാങ്കുകൾക്കറിയില്ല. അങ്ങനെ പൊളിഞ്ഞാൽ നാട്ടുകാർ പരിഭ്രാന്തിയിലായി, ഡെപ്പോസിറ്റ് പിൻവലിക്കാൻ ഓടിക്കൂടിയാലോ എന്ന ഭയം വേറെ. അങ്ങനെ ജനം കൂട്ടത്തോടെ വന്നാൽ കൊടുക്കാൻ റെഡി കാശ് വേണം. അതിന് പരമാവധി കാശായി സൂക്ഷിക്കുക, അല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന റിസർവ് ബാങ്ക് ഡെപ്പോസിറ്റായി വെക്കുക. ഇതാണ് അവരുടെ സമീപനം. ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല എന്ന സാഹചര്യത്തെ കേന്ദ്രം എങ്ങനെ മറികടക്കും? ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ പണം അവർ റിസർവ് ബാങ്കിൽത്തന്നെ തിരികെ നിക്ഷേപിച്ചത് നാം കണ്ടു. ആ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംരംഭകർക്കു നൽകണം. എന്നാലേ ഫലമുള്ളൂ. പക്ഷേ, ഇതിന് കേന്ദ്രം തയ്യാറല്ല. കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് മൂന്നുമാസം കൂടി മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഈ കാലയളവിൽ പലിശയ്ക്ക് ഒരു ലോപവുമില്ല. മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവുചെയ്യണമെന്നാണ് കൃഷിക്കാരുടെയും സംരംഭകരുടെയും ആവശ്യം. അതിന് കേന്ദ്രം തയ്യാറല്ല. ഫലത്തിൽ, നോട്ടു നിരോധനം മൂലം തകർന്ന ചെറുകിട സംരംഭകർക്ക് കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയാകും. ധനകാര്യ സ്ഥാപനങ്ങളിലേക്ക് എട്ടുലക്ഷം കോടി രൂപ റിസർവ് ബാങ്ക് മുൻകൈയെടുത്ത് നൽകിയതും 20 ലക്ഷം കോടി പാക്കേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഇതുവരെ സമ്പദ്ഘടനയ്ക്കൊരു ഗുണവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഏതായാലും ഇങ്ങനെയൊരു സഹായം കൊടുത്തതുകൊണ്ട് ഐ.എൽ. ആൻഡ് എഫ്.എസും യെസ് ബാങ്കുമെല്ലാം തകർന്നതുപോലെ മറ്റു പല സ്ഥാപനങ്ങളും തകരാതെ സഹായിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലമാണ് ഇന്ത്യൻ ധനകാര്യമേഖല. കോർപ്പറേറ്റുകൾക്ക് ലോട്ടറി അങ്ങനെ നാം കോർപ്പറേറ്റുകളിലെത്തുന്നു. ഉത്തേജകപാക്കേജ് അവർക്കുള്ള ലോട്ടറിയാണ്. മഹാവ്യാധിയുടെ മറവിൽ ഇന്ത്യൻ പൊതുമേഖല കോർപ്പറേറ്റുകൾക്ക് കൈമാറി. ഇനി തന്ത്രപ്രധാന മേഖലയിലേ പൊതുമേഖലയുള്ളൂവത്രേ. അതുതന്നെ ഏറിയാൽ നാല് സ്ഥാപനങ്ങൾ. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു കടന്നു വരാം. പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്. തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാരിന്റെ വിശ്വാസം. ഇതു പറഞ്ഞാണ് ഒന്നരലക്ഷം കോടി രൂപ നികുതിയിളവായി കോർപ്പറേറ്റുകൾക്ക് നൽകിയത്. എന്തെങ്കിലും ഗുണമുണ്ടായോ? വായ്പപ്പരിധി നീട്ടി എങ്കിലും സംസ്ഥാനങ്ങൾക്കൊരു ആശ്വാസമുണ്ട്. വായ്പപ്പരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനമായി ഉയർത്തി. കേരളത്തിന് 18,000 കോടി അധികമായി വായ്പയെടുക്കാം. പക്ഷേ, നിബന്ധനകളുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനങ്ങൾ എടുക്കുന്ന കമ്പോളവായ്പയ്ക്ക് കേന്ദ്രസർക്കാർ നിബന്ധന വെക്കുന്നത്. ഇതൊരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങൾക്കുമേലുള്ള വലിയൊരു കൈയേറ്റമാണ്. കോവിഡ് മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ഒരു മരുന്നും ഇതിലില്ല. നോട്ടുനിരോധനത്തിനുശേഷം സംഭവിച്ചതുപോലെ നമ്മുടെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയേയുള്ളൂ. കോവിഡ് സാമ്പത്തികത്തകർച്ചയിൽ നിന്നുള്ള കരകയറ്റം ദീർഘമേറിയതും കൂടുതൽ ക്ലേശകരവുമാകും. നവോമി ക്ലെയിന്റെ പ്രസിദ്ധമായൊരു പുസ്തകമുണ്ട്, The Shock Doctrine: The Rise of Disaster Capitalism. ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ സ്വീകരിക്കപ്പെടാനിടയില്ലാത്ത നയങ്ങൾ നടപ്പാക്കുന്ന രീതിയെയാണ് അവർ ഈ പുസ്തകത്തിൽ തുറന്നുകാണിക്കുന്നത്. അതിനൊരു ഉദാഹരണമാണ് ഈ ഉത്തേജകപാക്കേജ്. Content Highlight: 20 lakh crores package for whom? Article by dr Thomas isaac

from money rss https://bit.ly/2LSKbJP
via IFTTT

നിഫ്റ്റി 9,050ന് താഴെയെത്തി: സെന്‍സെക്‌സ് 260 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 260 പോയന്റ് താഴ്ന്ന് 30,672.59ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തിൽ 9,039.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. റിസർവ് ബാങ്ക് വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം മൂന്നുമാസംകൂടി നീട്ടിയതാണ് ധനകാര്യ ഓഹരികളെ ബാധിച്ചത്. യുഎസ്-ചൈന തർക്കം തുടരുന്നതും വിപണിയ്ക്ക് തരിച്ചടിയായി. എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ധനകാര്യ-സ്വകാര്യ ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സീ എന്റർടെയ്ൻമെന്റ്, എംആൻഡ്എം, സിപ്ല, ശ്രീ സിമെന്റ്സ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.83 ശതമാനവും 0.23 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex falls 260 pts, Nifty settles below 9,050

from money rss https://bit.ly/3c1dN2x
via IFTTT

റിസര്‍വ് ബാങ്കിന്റേത് സമയോചിതമായ ഇടപെടലെന്ന് വിദഗ്ധര്‍

കുറച്ചു കാലമായി ഉണർന്നു പ്രവർത്തിക്കുന്ന റിസർവ് ബാങ്ക്, പലിശ നിരക്ക് 0.40ശതമാനം കുറച്ചുകൊണ്ട് അവസരത്തിനൊത്ത് ഉയർന്നതായിജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പ്രതികരിച്ചു. വളർച്ച വീണ്ടെടുക്കുംവരെ പണനയം ഉദാരമായിതന്നെ തുടരുമെന്ന റിസർവ് ബാങ്കിന്റെ ഉറച്ച പ്രസ്താവന അനുകൂലമായ സന്ദേശമാണ് നൽകുന്നത്. ജിഡിപി വളർച്ചാ നിരക്ക് നൽകുന്നതിൽ നിന്ന് ആർബിഐ വിട്ടുനിന്നത് നിലവിലുള്ള വളർച്ചാ മാതൃക അടിസ്ഥാനമാക്കി നിരക്ക് പ്രവചിക്കുന്നതിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ്. നേരത്തെ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം മൂന്നു മാസത്തേക്ക് കൂടീ നീട്ടിയത് ആശ്വാസദായകമാണ്. നയപ്രഖ്യാപനത്തിൽ നിന്ന് മനസ്സിലാകുന്നത് ബാങ്കിംഗ് രംഗത്ത് സമ്മർദം തുടരുമെന്ന് തന്നെയാണ്-അദ്ദേഹം വ്യക്തമാക്കി. ആർബിഐയുടെശ്രമം വിപണിയിൽകൂടുതൽ പണമെത്തിക്കൽ റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും കുറച്ചുകൊണ്ട് റിസർവ് ബാങ്ക് സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രമുഖ ഇക്കണോമിസ്റ്റായ ദീപ്തി മേരി മാത്യു പ്രതികരിച്ചു. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിന് പണമുള്ളതിനാൽ റിസ്ക് എടുക്കാനുള്ള വൈമുഖ്യം മാറ്റി എടുക്കുകയാണ് വേണ്ടത്. വിലക്കയറ്റം നേരിടുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്ന ആർബിഐക്ക് ഉയരുന്ന ഭക്ഷ്യവില നിരക്കുകൾ വെല്ലുവിളിതന്നെയായിരിക്കും. വായ്പാ മോറട്ടോറിയം കാലാവധി നീട്ടിയത് കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെങ്കിലും ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ അത് സമ്മർദമുണ്ടാക്കുമെന്നും ജിയോജിത് ഫിാൻഷ്യൽ സർവീസസിലെ ഇക്കണോമിസ്റ്റായ അവർ പറഞ്ഞു.

from money rss https://bit.ly/3eamBV3
via IFTTT

നിരക്കുകുറച്ചത്‌ വായ്പയെടുത്തവരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും?

ഈവർഷം ഇതുരണ്ടാംതവണയാണ് ആർബിഐ നിരക്കുകൾ കുറയ്ക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ ആദ്യവാരത്തിൽ ചേരേണ്ട വായപാവലോകനയോഗം നേരത്തെചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വായ്പയെടുത്തവർക്ക്, പ്രത്യേകിച്ച് ബാഹ്യ അളവുകോൽ(റിപ്പോ നിരക്കുപോലുള്ള) അടിസ്ഥാനമാക്കിയുള്ള ലോണുള്ളവർക്ക് നിരക്ക് കുറച്ചതിന്റെ ഗുണം ഉടനെ ലഭിക്കും. അതുപോലെ സ്ഥിര നിക്ഷേപമിട്ടവർക്ക് പലിശവരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകാനും ഇതിടയാക്കും. റിപ്പോ നിരക്കിൽ വെള്ളിയാഴ്ച ആർബിഐ 0.40ശതമാനമാണ് കുറവുവരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനമായും കുറച്ചു. ഇതോടെ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം റിപ്പോനിരക്കിൽ 1.15ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. നിക്ഷേപകർക്ക് തിരിച്ചടി നിക്ഷേപ പലിശ കുറച്ചാൽ സ്ഥിര വരുമാനം ആശ്രയിച്ചുകഴിയുന്നവരെയാണ് ബാധിക്കുക. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ. കഴിഞ്ഞതവണ നിരക്കുകുറച്ചപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശയിൽ 0.50ശതമാനംവരെ കുറവാണ് വരുത്തിയത്.നിലവിൽ ഒരുവർഷത്തെ എസ്ബിഐയുടെ സ്ഥിര നിക്ഷേപ പലിശ 5.50ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 6 ശതമാനവും. വായ്പയെടുത്തവർക്ക്നേട്ടം നിരക്കുകുറച്ചതോടെ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക(ഇഎംഐ)യിൽ കുറവുണ്ടാകും. പുതിയതായി വായ്പയെടുക്കുന്നവർക്കും ഇതിന്റെ ഗുണംലഭിക്കും. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലുണ്ടാകുന്ന മാറ്റം നേട്ടത്തിന്റെ കണക്കിങ്ങനെ വായ്പ തുക(രൂപ) 30 ലക്ഷം​ കാലാവധി(വർഷം) 20 നിലവിലെ പലിശ(%) 7.40 നിലവിലെ ഇഎംഐ(രൂപ) 23,985 പുതിയപലിശ(%) 7 പുതിയ ഇഎംഐ(രൂപ) 23,259 ഇഎംഐയിലെ കുറവ്(രൂപ) 726 ശമ്പളവരുമാനക്കാർക്ക് എസ്ബിഐ നൽകുന്ന (30 ലക്ഷംവരെയുള്ള) റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. ബാഹ്യ അളവുകോൽ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്) അടിസ്ഥാനമാക്കിയുള്ള വായ്പകൾക്കും മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് പ്രകാരമുള്ള ലോണുകൾക്കും വ്യത്യസ്ത രീതിയിലാണ് വായപാ പലിശ നിശ്ചിയിക്കുന്നത്. ബെഞ്ച്മാർക്ക് പ്രൈം ലെന്റിങ് നിരക്ക് (ബിപിഎൽആർ) വായ്പയെടുത്തവർ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പയിലേയ്ക്ക് മാറുന്നതാകും ഉചിതം. പുതിയതായി വായ്പയെടുക്കുന്നവർ ആറു മുതൽ 18ലക്ഷംവരെ വരുമാനമുള്ളവർക്ക് പ്രഖ്യാപിച്ച ഭവനവായ്പ സബ്സിഡി പദ്ധതി (പ്രധാൻ മന്ത്രി ആവാസ് യോജന) 2021 മാർച്ചുവരെ നീട്ടിയിട്ടുണ്ട്. അത്മനിർഭാർ ഭാരത് പാക്കേജിന്റെ ഭാഗമായി പദ്ധതി നീട്ടിയതായിധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്. 12 ലക്ഷം രൂപവരെവരുമാനമുള്ളവർക്ക് നാലുശതമാനവും 12 മുതൽ 18 ലക്ഷംരൂപവരെ വരുമാനമുള്ളവർക്ക് മൂന്നുശതമാനവുമാണ് പലിശയിൽ സബ്സിഡി ലഭിക്കുക. ഇതോടൊപ്പം നിരക്കുകുറയ്ക്കലിന്റെ ആനുകൂല്യംകൂടി ലഭിച്ചാൽ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ കാര്യമായ കുറവുണ്ടാകും. ബാഹ്യ അളവുകോൽ(എക്റ്റേണൽ ബെഞ്ചമാർക്ക്) പ്രകാരമുള്ള വായ്പ ബാങ്കുകൾ നൽകുന്നത് പലവിധത്തിലാണ്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് കുറച്ചുബാങ്കുകളാണ് വായ്പ നൽകിവരുന്നത്. മറ്റുചില ബാങ്കുകൾ ഇതിനായി അടിസ്ഥാനമാക്കുന്നത് ട്രഷറി ബിൽ, സിഡി(സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്)നിരക്ക് എന്നിവയെയാണ്. ശ്രദ്ധിക്കേണ്ടകാര്യം:റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പയ്ക്ക് മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎൽആർ)നിരക്ക് അടിസ്ഥാനമായുള്ള വായപ പലിശയേക്കാൾ ചാഞ്ചാട്ടം കൂടുതലായിരിക്കും.അതുകൊണ്ടുതന്നെഭാവിയിൽ റിപ്പോ നിരക്ക് കൂടാൻതുടങ്ങിയാൽ വായ്പ പലിശയും വർധിക്കും. antony@mpp.co.in

from money rss https://bit.ly/3bVWfEE
via IFTTT

Payye Veeshum Kaattil Lyrics : Aanandam Malayalam Movie Song

Movie: Aanandam
Year: 2016
Singer: Ashwin Gopakumar, Sneha Warrier
Lyrics: Anu Elizabeth Jose
Music: Sachin Warrier


Payye veeshum kaatil
Kunjolangal konjum pole
Kanne kandal ninne
Mindeedunne nenjam thaane
Manassukalaal naam pokum dooram
Ithuvareyum njan kaana dooram

Pathivukalaayennum prabhathangal
Nin chuvadukale thudarum neravum
Cheriyoru kaithalodal polave
Nadannu neengunnu neeyum
Puthumakalaay munnil thelinjeedumee
Vazhikalilaay ini poyeedilum
Nizhalukalaay nadannu chernnidum
Ore thanal thaazhe naam

Manassukalaal naam pokum dooram
Ithuvareyum njan kaana dooram

Ennil ee niramazha thullikal
Peyyum nin chirimazha thennalaay
Kulirilaay vannu melle
Pothiyum neeyam pakal
Payye veeshum kaatil
Kunjolangal konjum pole
Kanne kandal ninne
Mindeedunne nenjam thaane

Manassukalaal naam pokum dooram
Ithuvareyum njan kaana dooram


* This article was originally published here