121

Powered By Blogger

Friday, 22 May 2020

നിരക്കുകുറച്ചത്‌ വായ്പയെടുത്തവരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും?

ഈവർഷം ഇതുരണ്ടാംതവണയാണ് ആർബിഐ നിരക്കുകൾ കുറയ്ക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ ആദ്യവാരത്തിൽ ചേരേണ്ട വായപാവലോകനയോഗം നേരത്തെചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വായ്പയെടുത്തവർക്ക്, പ്രത്യേകിച്ച് ബാഹ്യ അളവുകോൽ(റിപ്പോ നിരക്കുപോലുള്ള) അടിസ്ഥാനമാക്കിയുള്ള ലോണുള്ളവർക്ക് നിരക്ക് കുറച്ചതിന്റെ ഗുണം ഉടനെ ലഭിക്കും. അതുപോലെ സ്ഥിര നിക്ഷേപമിട്ടവർക്ക് പലിശവരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകാനും ഇതിടയാക്കും. റിപ്പോ നിരക്കിൽ വെള്ളിയാഴ്ച ആർബിഐ 0.40ശതമാനമാണ് കുറവുവരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനമായും കുറച്ചു. ഇതോടെ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം റിപ്പോനിരക്കിൽ 1.15ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. നിക്ഷേപകർക്ക് തിരിച്ചടി നിക്ഷേപ പലിശ കുറച്ചാൽ സ്ഥിര വരുമാനം ആശ്രയിച്ചുകഴിയുന്നവരെയാണ് ബാധിക്കുക. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ. കഴിഞ്ഞതവണ നിരക്കുകുറച്ചപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശയിൽ 0.50ശതമാനംവരെ കുറവാണ് വരുത്തിയത്.നിലവിൽ ഒരുവർഷത്തെ എസ്ബിഐയുടെ സ്ഥിര നിക്ഷേപ പലിശ 5.50ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 6 ശതമാനവും. വായ്പയെടുത്തവർക്ക്നേട്ടം നിരക്കുകുറച്ചതോടെ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക(ഇഎംഐ)യിൽ കുറവുണ്ടാകും. പുതിയതായി വായ്പയെടുക്കുന്നവർക്കും ഇതിന്റെ ഗുണംലഭിക്കും. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലുണ്ടാകുന്ന മാറ്റം നേട്ടത്തിന്റെ കണക്കിങ്ങനെ വായ്പ തുക(രൂപ) 30 ലക്ഷം​ കാലാവധി(വർഷം) 20 നിലവിലെ പലിശ(%) 7.40 നിലവിലെ ഇഎംഐ(രൂപ) 23,985 പുതിയപലിശ(%) 7 പുതിയ ഇഎംഐ(രൂപ) 23,259 ഇഎംഐയിലെ കുറവ്(രൂപ) 726 ശമ്പളവരുമാനക്കാർക്ക് എസ്ബിഐ നൽകുന്ന (30 ലക്ഷംവരെയുള്ള) റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. ബാഹ്യ അളവുകോൽ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്) അടിസ്ഥാനമാക്കിയുള്ള വായ്പകൾക്കും മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് പ്രകാരമുള്ള ലോണുകൾക്കും വ്യത്യസ്ത രീതിയിലാണ് വായപാ പലിശ നിശ്ചിയിക്കുന്നത്. ബെഞ്ച്മാർക്ക് പ്രൈം ലെന്റിങ് നിരക്ക് (ബിപിഎൽആർ) വായ്പയെടുത്തവർ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പയിലേയ്ക്ക് മാറുന്നതാകും ഉചിതം. പുതിയതായി വായ്പയെടുക്കുന്നവർ ആറു മുതൽ 18ലക്ഷംവരെ വരുമാനമുള്ളവർക്ക് പ്രഖ്യാപിച്ച ഭവനവായ്പ സബ്സിഡി പദ്ധതി (പ്രധാൻ മന്ത്രി ആവാസ് യോജന) 2021 മാർച്ചുവരെ നീട്ടിയിട്ടുണ്ട്. അത്മനിർഭാർ ഭാരത് പാക്കേജിന്റെ ഭാഗമായി പദ്ധതി നീട്ടിയതായിധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്. 12 ലക്ഷം രൂപവരെവരുമാനമുള്ളവർക്ക് നാലുശതമാനവും 12 മുതൽ 18 ലക്ഷംരൂപവരെ വരുമാനമുള്ളവർക്ക് മൂന്നുശതമാനവുമാണ് പലിശയിൽ സബ്സിഡി ലഭിക്കുക. ഇതോടൊപ്പം നിരക്കുകുറയ്ക്കലിന്റെ ആനുകൂല്യംകൂടി ലഭിച്ചാൽ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ കാര്യമായ കുറവുണ്ടാകും. ബാഹ്യ അളവുകോൽ(എക്റ്റേണൽ ബെഞ്ചമാർക്ക്) പ്രകാരമുള്ള വായ്പ ബാങ്കുകൾ നൽകുന്നത് പലവിധത്തിലാണ്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് കുറച്ചുബാങ്കുകളാണ് വായ്പ നൽകിവരുന്നത്. മറ്റുചില ബാങ്കുകൾ ഇതിനായി അടിസ്ഥാനമാക്കുന്നത് ട്രഷറി ബിൽ, സിഡി(സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്)നിരക്ക് എന്നിവയെയാണ്. ശ്രദ്ധിക്കേണ്ടകാര്യം:റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പയ്ക്ക് മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎൽആർ)നിരക്ക് അടിസ്ഥാനമായുള്ള വായപ പലിശയേക്കാൾ ചാഞ്ചാട്ടം കൂടുതലായിരിക്കും.അതുകൊണ്ടുതന്നെഭാവിയിൽ റിപ്പോ നിരക്ക് കൂടാൻതുടങ്ങിയാൽ വായ്പ പലിശയും വർധിക്കും. antony@mpp.co.in

from money rss https://bit.ly/3bVWfEE
via IFTTT