121

Powered By Blogger

Friday, 22 May 2020

റിസര്‍വ് ബാങ്കിന്റേത് സമയോചിതമായ ഇടപെടലെന്ന് വിദഗ്ധര്‍

കുറച്ചു കാലമായി ഉണർന്നു പ്രവർത്തിക്കുന്ന റിസർവ് ബാങ്ക്, പലിശ നിരക്ക് 0.40ശതമാനം കുറച്ചുകൊണ്ട് അവസരത്തിനൊത്ത് ഉയർന്നതായിജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പ്രതികരിച്ചു. വളർച്ച വീണ്ടെടുക്കുംവരെ പണനയം ഉദാരമായിതന്നെ തുടരുമെന്ന റിസർവ് ബാങ്കിന്റെ ഉറച്ച പ്രസ്താവന അനുകൂലമായ സന്ദേശമാണ് നൽകുന്നത്. ജിഡിപി വളർച്ചാ നിരക്ക് നൽകുന്നതിൽ നിന്ന് ആർബിഐ വിട്ടുനിന്നത് നിലവിലുള്ള വളർച്ചാ മാതൃക അടിസ്ഥാനമാക്കി നിരക്ക് പ്രവചിക്കുന്നതിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ്. നേരത്തെ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം മൂന്നു മാസത്തേക്ക് കൂടീ നീട്ടിയത് ആശ്വാസദായകമാണ്. നയപ്രഖ്യാപനത്തിൽ നിന്ന് മനസ്സിലാകുന്നത് ബാങ്കിംഗ് രംഗത്ത് സമ്മർദം തുടരുമെന്ന് തന്നെയാണ്-അദ്ദേഹം വ്യക്തമാക്കി. ആർബിഐയുടെശ്രമം വിപണിയിൽകൂടുതൽ പണമെത്തിക്കൽ റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും കുറച്ചുകൊണ്ട് റിസർവ് ബാങ്ക് സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രമുഖ ഇക്കണോമിസ്റ്റായ ദീപ്തി മേരി മാത്യു പ്രതികരിച്ചു. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിന് പണമുള്ളതിനാൽ റിസ്ക് എടുക്കാനുള്ള വൈമുഖ്യം മാറ്റി എടുക്കുകയാണ് വേണ്ടത്. വിലക്കയറ്റം നേരിടുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്ന ആർബിഐക്ക് ഉയരുന്ന ഭക്ഷ്യവില നിരക്കുകൾ വെല്ലുവിളിതന്നെയായിരിക്കും. വായ്പാ മോറട്ടോറിയം കാലാവധി നീട്ടിയത് കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെങ്കിലും ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ അത് സമ്മർദമുണ്ടാക്കുമെന്നും ജിയോജിത് ഫിാൻഷ്യൽ സർവീസസിലെ ഇക്കണോമിസ്റ്റായ അവർ പറഞ്ഞു.

from money rss https://bit.ly/3eamBV3
via IFTTT