121

Powered By Blogger

Wednesday 11 February 2015

ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്‌







ദോഹ: ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ റീട്ടെയില്‍ ഡിവിഷന്റെ അഞ്ചാമത്തെ സംരംഭമായ ക്വാളിറ്റി ഫ്രഷ് മഅ്അമൂറയിലുള്ള പാര്‍ക്കോമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്വാളിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്്ടര്‍ ശംസുദ്ദീന്‍ ഒളകരയും ഇബ്രാഹിം അബ്്ദുല്ല അല്‍ മാലികിയും ചേര്‍ന്നാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചത്.

ഖത്തറില്‍ ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ ആവശ്യങ്ങള്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനുതകുന്ന എല്ലാ സേവനങ്ങളുമടങ്ങിയ മാളില്‍ വിശാലമായ ഫുഡ്ക്വാര്‍ട്ട്, മണിഎക്‌സ്‌ചേഞ്ച്, പ്രമുഖ ബാങ്കുകള്‍, ഫാര്‍മസി, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഫുട്‌വെയറുകള്‍, ടെക്സ്റ്റയില്‍സ്, മൊബൈല്‍ഷോറൂം, സലൂണ്‍, ലേഡീസ് ബ്യൂട്ടിപാര്‍ലര്‍, ഒപ്്ടിക്കല്‍സ്, ലാണ്‍ട്രി, ഗിഫ്റ്റ് ആന്റ് ഫ്ലൂവര്‍ഷോപ്പ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള മാളിലാണ് ക്വാളിറ്റി ഫ്രഷ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.


സ്വദേശികള്‍ക്കും വിദേശികള്‍ക്കും സവിശേഷമായ ഷോപ്പിംഗ് അനുഭവമാകും ക്വാളിറ്റി ഫ്രഷ്. വിവിധതരം ഉത്പന്നങ്ങള്‍ ക്രമീകരിച്ച് എല്ലാതരത്തിലുള്ള ഉപഭോക്താക്കളേയും ലക്ഷ്യംവെക്കുന്നതാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമുള്ള വിശാലമായ സൂപ്പര്‍ മാര്‍ക്കറ്റിനു പുറമെ ഉപഭോക്താക്കളുടെ അഭിരുചിക്കൊത്ത് ന്യായമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും പുതിയ ഷോറൂമിലുണ്ട്.


ഖത്തറില്‍ സല്‍വറോഡിലും നജ്മയിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ഇപ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. കൂടാതെ ബാംഗ്ലൂരിലെ കസ്തൂരി നഗറിലും ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ആറാമത്തെ ഔട്ട്‌ലെറ്റായ ബിന്‍മഹ്മൂദിലെ ഹൈപ്പര്‍മാര്‍ക്കറ്റും ഏഴാമത്തെ സംരംഭമായ ഹിലാലിലെ ക്വാളിറ്റി മാളും ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുമെന്ന് മാനേജ്്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.











from kerala news edited

via IFTTT

സംസ്‌കൃതി ഖത്തര്‍ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു








സംസ്‌കൃതി ഖത്തര്‍ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു


Posted on: 12 Feb 2015







ദോഹ: ഖത്തര്‍ പരിസ്ഥിതിദിന പരിപാടികളുടെ ഭാഗമായി സംസ്‌കൃതി ഖത്തര്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ വൃക്ഷത്തൈ നടലും ദോഹ കോര്‍ണിഷില്‍ കൂട്ടയോട്ടവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയവും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും പോഷക സംഘടനകളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഒന്നര മാസം നീളുന്ന പരിസ്ഥിതി ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് സംസ്‌കൃതി പരിപാടികള്‍ നടത്തുന്നത്.

ക്യാമ്പയിനിന്റെ ഉദ്ഘാടനം ഐ.സി.സി ഹാളില്‍ ഐ.സി.സി ഹെല്‍ത്ത് ആന്റ് സേഫ്റ്റി വിഭാഗം തലവന്‍ പലാഷ് കുമാര്‍ ദാസാണ് നിര്‍വഹിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളുകളിലും മറ്റിടങ്ങളിലുമായി വിവിധ വിഷയങ്ങളിലെ സെമിനാറുകള്‍, പരിസ്ഥിതി ശുചീകരണം, ഊര്‍ജ്ജ സംരക്ഷണ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ സഹായത്തോടെ ശമാലില്‍ കടല്‍ത്തീരം ശുചീകരിച്ചിരുന്നു. പത്രസമ്മേളനത്തില്‍ പി എന്‍ ബാബുരാജ്, ജലീല്‍, അഹ്മദ് കുട്ടി ആറളയില്‍, സന്തോഷ് തൂണേരി, ഒ.കെ.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ 'ഓര്‍മ്മയില്‍ ഒരു ശിശിരം'








സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ 'ഓര്‍മ്മയില്‍ ഒരു ശിശിരം'


Posted on: 12 Feb 2015





ലെസ്റ്റര്‍: സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ 'ഓര്‍മ്മയില്‍ ഒരു ശിശിരം' ഫിബ്രവരി 15 ന് ലെസ്റ്ററില്‍ നടക്കും. പരിപാടിയുടെ കലാശക്കൊട്ടില്‍ അന്തരിച്ച പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജിന്റെ പ്രശസ്തമായ 'ദാഹിക്കുന്ന ചെങ്കോല്‍ ' എന്ന നാടകം ജിം തോമസ് കണ്ടരപ്പള്ളിയുടെ സംവിധാനത്തില്‍ അരങ്ങേറും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങേറുന്ന ഈ നാടകത്തില്‍ നീറോയുടെ വേഷം ചെയ്യുന്നത് ജിം തോമസ് കണ്ടാരപ്പള്ളി. മറ്റു നടന്മാര്‍; ഡിക്‌സ് ജോര്‍ജ്, മനോജ് നായര്‍, സാജന്‍ അറക്കല്‍, റെജി ജോര്‍ജ്, ജോമോന്‍ ജോസ്. പിന്നണിയില്‍ അഭിലാഷ് തോമസ് ആരോംകുഴിയില്‍. ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് സിനോയും (ശ്രുതി ഗാനമേള) കനെഷ്യസ് അത്തിപ്പൊഴിയിലും.


ഢലിൗല: ടീേിലവശഹഹ ഒശഴവ ടരവീീഹ, ടീേിലവശഹഹ അ്‌ലിൗല, ഘലശരലേെലൃ, ഘഋ4 4ഖഏ

ഠശാല : 4 ുാ ീേ 7 ുാ





വാര്‍ത്ത അയച്ചത് : സാബു ജോസ്












from kerala news edited

via IFTTT

വി.ചാവറ പിതാവിന്റെ തിരുന്നാളും സമര്‍പ്പിത വര്‍ഷിക ഉദ്ഘാടനവും








വി.ചാവറ പിതാവിന്റെ തിരുന്നാളും സമര്‍പ്പിത വര്‍ഷിക ഉദ്ഘാടനവും


Posted on: 12 Feb 2015







പാഡര്‍ബോണ്‍: ജര്‍മനിയിലെ ക്രിസ്തുദാസി സിസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ആഘോഷവും സമര്‍പ്പിത വര്‍ഷത്തിന്റെ ഉദ്ഘാടനവും നടത്തി.

ക്രിസ്തുദാസി സഭയുടെ പാഡര്‍ബോണിലെ റീജണല്‍ ഹൗസില്‍ നടന്ന

സമൂഹബലിയില്‍ ജര്‍മനിയിലെ വിവിധ രൂപതകളില്‍ നിന്നെത്തിയ ഏഴു സിഎംഐ വൈദികര്‍ കാര്‍മികരായി. ഫാ.മാണി കുഴികണ്ടത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കി.






ക്രിസ്തുദാസി സമൂഹത്തിന്റെ ജര്‍മനിയിലെ സമര്‍പ്പിത വര്‍ഷത്തിന്റെ ഉദ്ഘാടന വേളയ്‌ക്കൊപ്പം സിസ്റ്റര്‍ ലിയാ കുറ്റിക്കാട്ടിലിന്റെ വ്രത സമര്‍പ്പണവും നടത്തി. ക്രിസ്തുദാസി ഗായകസംഘത്തിന്റെ അകമ്പടിയോടെ നടന്ന മലയാളം പാട്ടുകുര്‍ബാന ഹോസ്പിറ്റലിലെ എല്ലാ രോഗികള്‍ക്കുമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പങ്കുചേര്‍ന്ന ജര്‍മന്‍കാര്‍ക്കും പ്രത്യേക അനുഭവമായി.






തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ഫാ.ജോസ് വടക്കേക്കര, ഫാ.പോള്‍ വെള്ളക്കട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്രിസ്തുദാസിസഭയുടെ ജര്‍മനിയിലെ റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലിറ്റ് സ്വാഗതം ആശംസിച്ചു. ക്രിസ്തുദാസി സമൂഹത്തിന് ജര്‍മനിയിലെ സിഎംഐ വൈദികരില്‍ നിന്നു ലഭിച്ചിട്ടുള്ള സേവനങ്ങളെ നന്ദിയോടെ പ്രത്യേകം അനുസ്മരിച്ചു.




ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT

മോഡി അനിഷ്‌ടം പ്രകടിപ്പിച്ചു, ഗുജറാത്തില്‍ മോഡി ക്ഷേത്രമില്ല









Story Dated: Thursday, February 12, 2015 12:12



mangalam malayalam online newspaper

ന്യൂഡല്‍ഹി: തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതിന്‌ ഉടനടി ഫലമുണ്ടായി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഞായറാഴ്‌ച മോഡിയുടെ പേരില്‍ ക്ഷേത്രം തുറക്കാനുളള തീരുമാനത്തില്‍ നിന്ന്‌ ഓം യുവജന സംഘം പിന്‍മാറി. പകരം ഭാരതമാതാവിന്റെ ക്ഷേത്രം നിര്‍മ്മിക്കാനാണ്‌ സംഘാടകരുടെ തീരുമാനം.


മുന്നൂറിലധികം മോഡി അനുയായികള്‍ ചേര്‍ന്നാണ്‌ ക്ഷേത്രം നിര്‍മ്മാണം നടത്തിയത്‌. ഇതിനായി മോഡി അനുകൂലികളില്‍ നിന്ന്‌ ഏഴ്‌ ലക്ഷം രുപയോളം സമാഹരിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. രണ്ട്‌ വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ക്ഷേത്രത്തില്‍ മോഡി പ്രതിമ സ്‌ഥാപിച്ചിരുന്നു. ഞായറാഴ്‌ച മുതല്‍ ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം.


എന്നാല്‍, തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ മോഡി പരസ്യമായി തളളിപ്പറഞ്ഞതോടെ ഓം യുവ സംഘം പദ്ധതിയില്‍ നിന്ന്‌ പിന്‍മാറുകയായിരുന്നു. പ്രധാനമന്ത്രി മോഡി തങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന്‌ പറഞ്ഞ സംഘടനാ നേതാവ്‌ രമേഷ്‌ ഉന്ധദ്‌ മോഡിയുടെ താല്‍പര്യപ്രകാരം സ്വച്‌ഛ് ഭാരത്‌ പദ്ധതിയില്‍ പങ്കാളികളാവുമെന്നും പറഞ്ഞു.


തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും ഇത്തരത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്‌ എതിരാണെന്നുമായിരുന്നു മോഡിയുടെ പ്രതികരണം.










from kerala news edited

via IFTTT

ധ്രുവ് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു









Story Dated: Thursday, February 12, 2015 12:07



mangalam malayalam online newspaper

ബന്ദിപോര: ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയില്‍ സൈന്യത്തിന്റെ ധ്രുവ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. 202 ആര്‍മി ഏവിയേഷന്‍ വ്യൂഹത്തില്‍പെടുന്ന സൈനികരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴുമതിയോടെ മസന്ബാള്‍ മേഖലയിലായിരുന്നു അപകടം. കോപ്ടറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.


രാത്രികാല സൈനികാക്രമണത്തിനുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. സഫപോറയിലെ കുര്‍ഷു വനത്തിലാണ് കോപ്ടര്‍ തകര്‍ന്നുവീണത്. പൈലറ്റും സഹപൈലറ്റും ലഫ്റ്റനന്റ്, മേജര്‍ റാങ്കിലുള്ളവരാണെന്ന് സൈന്യം വെളിപ്പെടുത്തി. എന്നാല്‍ മരണപ്പെട്ടവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.










from kerala news edited

via IFTTT

ജനസംഖ്യ കുറയുന്നതില്‍ ആശങ്ക ; വാടക ഗര്‍ഭപാത്രം തേടി പാഴ്‌സികള്‍









Story Dated: Thursday, February 12, 2015 11:41



mangalam malayalam online newspaper

മുംബൈ: ന്യുനപക്ഷങ്ങളിലെ ന്യൂനപക്ഷമായി മാറുകയാണെന്ന തിരിച്ചറിവ്‌ ഇന്ത്യയിലെ പാഴ്‌സികളെ ഇരുത്തി ചിന്തിക്കുന്നു. ആള്‍ക്കാര്‍ വര്‍ഷാവര്‍ഷം കുറയുന്ന സാഹചര്യത്തില്‍ സ്വന്തം സമൂഹത്തിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ വാടക ഗര്‍ഭപാത്ര സാധ്യതകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുകയാണ്‌ പാഴ്‌സികള്‍.


പാഴ്‌സികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജിയോ പാഴ്‌സി സ്‌കീം പ്രയോജനപ്പെടുത്താനാണ്‌ ഉദ്ദേശം. എന്നാല്‍ കടുത്ത യാഥാസ്‌ഥിതിക വിശ്വാസം പുലര്‍ത്തുന്ന പാഴ്‌സികളില്‍ ഭൂരിപക്ഷവും വാടക ഗര്‍ഭപാത്രം എന്ന ആശയത്തെ ആശങ്കയോടെ കാണുകയാണ്‌. ഇപ്പോഴും ഇക്കാര്യത്തെ സംശയത്തോടെ സമീപിക്കുന്ന പാഴ്‌സികള്‍ക്കിടയില്‍ ആശയം ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിട്ടുണ്ട്‌.


വന്ധ്യത നേരിടുന്ന പാഴ്‌സികളെ സഹായിക്കുന്ന വിവിധ ചികിത്സാ പദ്ധതികള്‍ക്കായി ജിയോ പാഴ്‌സി പദ്ധതിക്ക്‌ കീഴില്‍ നാലു വര്‍ഷത്തേക്ക്‌ പത്തു ലക്ഷം രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്‌. കാര്യങ്ങളെല്ലാം ശരിയായ വിധത്തിലാണ്‌ നടക്കുന്നതെങ്കില്‍ ഓരോ ദമ്പതികള്‍ക്കും വാടക ഗര്‍ഭത്തിനായി അഞ്ചു ലക്ഷം വീതം ലഭിക്കും. അതേസമയം ഇപ്പോഴും ഈ വിഷയം പാഴ്‌സികള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ്‌ പാഴ്‌സി വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെ പറയുന്നത്‌.


സംയോജിപ്പിക്കുന്ന അണ്ഡവും ബീജവും നിക്ഷേപിക്കാന്‍ എടുക്കുന്ന വാടക ഗര്‍ഭപാത്രവും പാഴ്‌സിയുടേത്‌ തന്നെയായിരിക്കണം എന്നതാണ്‌ പലരുടേയും ആശയം. പാഴ്‌സി സ്‌ത്രീകളെ തന്നെയാണ്‌ പലരും ഇതിനായി തെരയുന്നതും. അതുകൊണ്ട്‌ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉള്‍നാടന്‍ ഗുജറാത്തിലെ പാഴ്‌സി സ്‌ത്രീകള്‍ക്കു കൂടി പദ്ധതി ഗുണകരമാകുമെന്നാണ്‌ കരുതുന്നത്‌.










from kerala news edited

via IFTTT

മനീഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞയ്ക്ക് മോഡിയെത്തില്ല









Story Dated: Thursday, February 12, 2015 11:40



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. എന്നാല്‍ മുന്‍ മന്ത്രിസഭയിലെ നാലു പേരെ ഒഴിവാക്കിയേക്കും. സോംനാഥ് ഭാരതി, രാഖി ബിര്‍ല, ഗിരിഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരെയാണ് ഒഴിവാക്കുക, സത്യേന്ദ്ര ജെയിന്‍, ആഷിം അഹമ്മദ്, ജിതേന്ദ്ര തോമര്‍, ഗോപാല്‍ റായ് തുടങ്ങിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. രാം നിവാസ് ഗോയല്‍ ആയിരിക്കും പുതിയ സ്പീക്കര്‍. ബന്ദാന കുമാരിയായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍.


കഴിഞ്ഞ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതി, നൈജീരിയന്‍ വംശജര്‍ താമസിക്കുന്ന കോളനികളില്‍ രാത്രി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നേരിടുന്ന നിയമനടപടിയാണ് മന്ത്രിസ്ഥാനത്തിന് തടസ്സമായത്. രാഖി ബിര്‍ലയ്ക്ക് പകരം മറ്റൊരു വനിതാ അംഗം മന്ത്രിസഭയില്‍ എത്തില്ല. എന്നാല്‍ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ വരും. രാഖിയ്ക്കും ഗിരീഷിനും പകരം കൂടുതല്‍ കാര്യാപ്രാപ്തിയുള്ളവരെ മന്ത്രിസഭയില്‍ എടുക്കാനാണ് പാര്‍ട്ടി തീരുമാനം.


അതേസമയം, എ.എ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലും സുരക്ഷാ പ്രശ്‌നം ഉന്നയിച്ചുമാണ് മോഡി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുക. ശനിയാഴ്ച ബാരാമതിയില്‍ എന്‍.സി.പി നേതാവ് ശരത് പവാറിന്റെ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മോഡിയെ ക്ഷണിച്ചിട്ടുണ്ട്. നാല്പതിനായരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതുന്നത്. എന്നാല്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം നല്‍കിയ എ.എ.പിയ്‌ക്കൊപ്പം വേദി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മോഡിയെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.


വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ കെജ്‌രിവാളും മനീഷ് സിസോദിയയും മോഡിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഡല്‍ഹിക്ക് പുര്‍ണ്ണ സംസ്ഥാന പദവിയെന്ന ആവശ്യവും മോഡിക്കു മുന്നില്‍ വച്ചതായി മനീഷ് സിസോദിയ വ്യക്തമാക്കി.










from kerala news edited

via IFTTT

വേതന വര്‍ധന ആവശ്യപ്പെട്ട് 25 മുതല്‍ സ്വകാര്യ ബസ് സമരം









Story Dated: Thursday, February 12, 2015 11:39



തിരുവനന്തപുരം : വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ ഫെബ്രുവരി 25 മുതല്‍ പണിമുടക്കുന്നു. വേതനത്തില്‍ 50 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് സമരം.










from kerala news edited

via IFTTT

കുരങ്ങുപനി ബാധിച്ച്‌ കേരളത്തില്‍ ആദ്യമരണം: രോഗികളെ സസൂക്ഷ്‌മം നിരീക്ഷിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശം











Story Dated: Thursday, February 12, 2015 02:50


കല്‍പ്പറ്റ: കേരളത്തില്‍ ആദ്യമായി കുരങ്ങ്‌ പനി മൂലമുള്ള മരണം റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ കാണുന്ന രോഗികളെ സസൂക്ഷ്‌മം നിരീക്ഷിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി. പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്‌ക്ക കോളനിയിലെ രാജന്റെ ഭാര്യ ഓമന (42)യാണ്‌ ചൊവ്വാഴ്‌ച രാത്രി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്‌. ലോകത്താദ്യമായി 1955ല്‍ കര്‍ണാടകയില്‍ കാണപ്പെട്ട രോഗം 2012ലാണ്‌ കേരളത്തില്‍ എത്തിയത്‌.


സമാന കേസുകള്‍ കൈകാര്യം ചെയ്‌തു കേരളത്തിലെ ഡോക്‌ടര്‍മാര്‍ക്കു പരിചയമില്ലാത്തതിനാല്‍ കുരങ്ങു പനിയുടെ ലക്ഷണങ്ങളും അനുവര്‍ത്തിക്കേണ്ട ചികിത്സാ ക്രമങ്ങളും സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്‌ടര്‍മാര്‍ക്കുമായി ക്ലാസുകള്‍ ആരംഭിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെയും പ്രത്യേകം നിരീക്ഷിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശമുണ്ട്‌. ആരോഗ്യവകുപ്പിന്റെ രണ്ട്‌ വിദഗ്‌ധ സംഘങ്ങള്‍ ഇതിനകം കുരങ്ങുപനി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ പഠനങ്ങള്‍ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോളിന്റെ (എന്‍.സി.ഡി.സി) ന്യൂദല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട്‌ വിദഗ്‌ധര്‍ ഇന്ന്‌ വയനാട്ടില്‍ എത്തും.


രണ്ട്‌ ഘട്ടങ്ങളിലാണ്‌ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്‌. ആദ്യം പനിയും ശാരീരിക അസ്വാസ്‌ഥ്യങ്ങളും വന്നുപോയതിനു ശേഷം രണ്ടാഴ്‌ച കഴിഞ്ഞ്‌ ഇതേ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴാണ്‌ രോഗിയുടെ സ്‌ഥിതി അപകടകരമാകുന്നത്‌. രോഗം തിരിച്ചറിഞ്ഞ്‌ യഥാക്രമമുള്ള ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗി മരണപ്പെടും. അതിനാല്‍ രോഗം സ്‌ഥിരീകരിച്ച മേഖലകളില്‍ പ്രത്യേകം ഭവന സന്ദര്‍ശനം നടത്തണമെന്ന്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രത്യേകം മരുന്നുപയോഗിച്ചുള്ള ചികിത്സ കുരങ്ങു പനിക്കില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രോഗലക്ഷണങ്ങളെ ചികിത്സിക്കുകയാണ്‌ ചെയ്യുന്നത്‌.


ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തടയാനായി ഞരമ്പുകള്‍ വഴി ഗ്ലൂക്കോസ്‌ കൊടുക്കാറുണ്ട്‌. രക്‌തസ്രാവം ഉണ്ടാകുന്നതരം രോഗങ്ങള്‍ക്ക്‌ നല്‍കുന്ന ശ്രദ്ധയും പരിചരണവും കുരങ്ങുപനിക്കും ആവശ്യമാണെന്ന്‌ വയനാട്‌ ഡി.എം.ഒ ഡോ. നിതാ വിജയന്‍ പറഞ്ഞു.

രോഗസംക്രമണം നടക്കുന്നത്‌ കുരങ്ങുകളുടെ ദേഹത്തുള്ള രോഗാണുവാഹകരായ ചെള്ളുകളില്‍ കൂടിയാണ്‌. രോഗം ബാധിച്ചതോ രോഗ ബാധയാല്‍ ചത്തതോ ആയ കുരങ്ങുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ (ശവം കുഴിച്ചിടുമ്പോഴോ മറ്റോ) രോഗവാഹകരായ ചെള്ളുകളുടെ കടിയോ ആണ്‌ മനുഷ്യരിലേക്ക്‌ ഈ രോഗം പരത്തുന്നത്‌.


തന്‍മൂലം കുരങ്ങുകളുടെ ജഡം കണ്ടെത്തിയാല്‍ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചശേഷമേ മറവുചെയ്ാന്‍ യപാടുള്ളുവെന്ന്‌ ആരോഗ്യവകുപ്പ്‌ വനംവകുപ്പിന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കുരങ്ങുകളുടെ ജഡം കിടക്കുന്ന സ്‌ഥലത്തിന്‌ 50 മീറ്റര്‍ ചുറ്റളവില്‍ മലത്തിയോണ്‍ എന്ന പൊടി വിതറി അണുവിമുക്‌തമാക്കണം. അതിനുശേഷം ശരീരാവരണം ധരിച്ചുമാത്രമേ ജഡം മറവു ചെയ്യാന്‍ പാടുള്ളു. ചത്ത നിലയില്‍ കണ്ടെത്തിയ മൂന്ന്‌ കുരങ്ങുകളുടെ ശരീരാവശിഷ്‌ടങ്ങളുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി ലാബിലേക്കയച്ചിട്ടുണ്ട്‌. വയനാട്ടില്‍ ഇതുവരെയായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ 31 കേസുകളാണ്‌. ഇതില്‍ 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്‌. ഒരാള്‍ മരണപ്പെട്ടു. ബാക്കിയുള്ളവര്‍ ചികിത്സക്കുശേഷം വീടുകളിലേക്ക്‌ മടങ്ങി.










from kerala news edited

via IFTTT

കാട്ടാന ഭീതിപരത്തി











Story Dated: Thursday, February 12, 2015 02:50


ഗൂഡല്ലൂര്‍: കാട്ടാന ഭീതിപരത്തി. അത്തിക്കുന്ന്‌ അത്തിമാ നഗറില്‍ സ്വകാര്യ എസേ്‌റ്ററ്റ്‌ ബഗ്ലാവിന്റെ മുറ്റത്താണ്‌ ഇന്നലെ ഉച്ചയോടെ കാട്ടാന എത്തിയത്‌. ഒരു മണിക്കൂര്‍ സമയം കാട്ടാന ഇവിടെ തമ്പടിച്ചു. പിന്നീട്‌ ആന സ്വയം പിന്തിരിയുകയായിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന ആനകളെ ഉള്‍വനത്തിലേക്ക്‌ തുരത്തിയോടിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT