കാനഡയില്‍ നിന്നും അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 14 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ടുര്‍ണമെന്റ് എന്തു കൊണ്ടും വാശിയേറിയ പ്രകടനങ്ങള്‍ക്ക് വേദിയാകും. സ്വാദ് റസ്റ്റോറന്റ്ില്‍ വച്ച് നടത്തപ്പെട്ട രണ്ടാമത് ആലോചനാ യോഗത്തില്‍ പ്രോഗ്രാം നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടു. ടീനക് അന്നപൂര്‍ണ റസ്‌റ്റോറന്റില്‍ വെച്ച് നടത്തപ്പെട്ട ആദ്യ മീറ്റിംഗില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ 100 ഓളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു. പേട്രന്‍ ടി.എസ്.ചാക്കോ, ചെയര്‍മാന്‍ ജിബി തോമസ്, കോഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ്, ജോയ് ചാക്കപ്പന്‍, ഹരികുമാര്‍ രാജന്‍, ബോബി തോമസ്, സെബാസ്റ്റ്യന്‍ ജോസഫ്, ക്രിസ്റ്റി ആയൂര്‍, ബിജേഷ് കുമാര്‍ ഫ്രാന്‍സിസ് പള്ളുപ്പേട്ട, മാത്യു ബിനു, രാജന്‍ മോഡയില്‍, ജോസഫ് ഇടിക്കുള, വിനു ചാക്കോ, മാര്‍ക്കോസ് തുടങ്ങി അനേകം കായിക പ്രേമികള്‍ യോഗത്തില്‍ പങ്കെടുത്തു. ഫിബ്രവരി 22 നു നടത്തുന്ന അടുത്ത യോഗത്തില്‍ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ് അറിയിച്ചു. ടുര്‍ണമെന്റിനു വേണ്ടി പുതിയതായി തയ്യാറാക്കുന്ന വെബ്‌സൈറ്റ് ലോഞ്ചിംഗ് അന്നേ ദിവസം ഉണ്ടായിരിക്കും,
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിബി തോമസ് - 9145731616
ജേംസണ്‍ കുര്യാക്കോസ് - 2016005454
ക്രിസ്റ്റി - 5515805872
ടി.എസ്.ചാക്കോ - 2018870750.
visit-www.kvlna.com or http://bit.ly/1CXRZRv
വാര്‍ത്ത അയച്ചത് : ജോസഫ് ഇടിക്കുള
from kerala news edited
via IFTTT