121

Powered By Blogger

Wednesday, 11 February 2015

ഐ ആം മലാലയ്ക്ക് ഗ്രാമി പുരസ്‌കാരം









ലോസ് ആഞ്ജലിസ്: നൊബേല്‍സമ്മാന ജേതാവ് മലാല യൂസുഫിന്റെ 'ഐ ആം മലാല' എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പിന് കുട്ടികളുടെ മികച്ച ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം.

പുസ്തകത്തിന്റെ ഓഡിയോ പതിപ്പിനായി ശബ്ദം നല്‍കിയിരിക്കുന്നത് നീല വാസ്വാനിയാണ്. പോപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ഗായകന്‍ ഫാരേല്‍ വില്യംസിന്റെ ഹാപ്പി എന്ന ആല്‍ബത്തിന് ലഭിച്ചു. ഇതേ ആല്‍ബത്തിന്റെ വിഡിയോ ആവിഷ്‌കാരത്തിനും അവാര്‍ഡുണ്ട്. അര്‍ബന്‍ ആല്‍ബം വില്യംസിന്റെ തന്നെ 'ഗേള്‍' ആണ്.


വോക്കല്‍ പോപ് ആല്‍ബത്തിനുള്ള പുരസ്‌കാരം സാം സ്മിത്തിന്റെ 'ഇന്‍ ദി ലോണ്‍ലി അവര്‍' കരസ്ഥമാക്കി. പുതുമുഖ ആര്‍ട്ടിസ്റ്റ്, സോങ് ഓഫ് ദ ഇയര്‍, റെക്കോഡ് ഓഫ് ദ ഇയര്‍ എന്നിവയടക്കം നാല് പുരസ്‌കാരങ്ങളാണ് സാം സ്മിത്ത് വാരിയത്.





ലോസ് ആഞ്ജലിസിലെ സ്റ്റാപ്പിള്‍സ് സെന്ററില്‍ ഞായറാഴ്ച രാത്രിയായിരുന്നു 57-മത് ഗ്രാമി അവാര്‍ഡ് പ്രഖ്യാപനം.പ്രധാന പുരസ്‌കാരങ്ങള്‍:

*ആല്‍ബം - ബെക്ക് (മോണിങ് ഫേസ്)

*റെക്കോഡ് ഓഫ് ദ ഇയര്‍ - സാം സ്മിത് (സ്റ്റേ വിത് മി)

*സോങ് ഓഫ് ദ ഇയര്‍ - സാം സ്മിത് (സ്റ്റേ വിത് മി)

*പുതുമുഖ ആര്‍ട്ടിസ്റ്റ് - സാം സ്മിത്

*വോക്കല്‍ പോപ്പ് ആല്‍ബം - സാം സ്മിത് (ഇന്‍ ദി ലോണ്‍ലി അവര്‍)

*പോപ്പ് സോളോ - ഫാരല്‍ വില്യംസ് (ഹാപ്പി-ലൈവ്).

*കണ്‍ട്രി ആല്‍ബം - മിറാന്‍ഡ ലാംബെര്‍ട്ട് (പ്ലൂറ്റിനം)

*അര്‍ബന്‍ കണ്ടമ്പററി ആല്‍ബം - ഫാരല്‍ വില്യംസ് (ഗേള്‍)

*ആര്‍ ആന്‍ഡ് ഡി പെര്‍ഫോര്‍മന്‍സ് - ബിയോണ്‍സ്, ജെ സെഡ് (ഡ്രങ്ക് ഇന്‍ ലവ്)

*റാപ്പ് സോങ് - കെന്‍ഡ്രിക് ലാമര്‍ (ഐ)

*റാപ്പ് ആല്‍ബം - എമിനം (ദ മാര്‍ഷല്‍ മാത്തേഴ്‌സ് എല്‍ പി2)

*ട്രഡീഷണല്‍ പോപ്പ് വോക്കല്‍ ആല്‍ബം - ടോണി ബെന്നെറ്റ്, ലേഡി ഗാഗ (ചീക്ക് ടു ചീക്ക്)

*റാപ്പ് പെര്‍ഫോര്‍മന്‍സ് - കെന്‍ഡ്രിക് ലാമര്‍ (ഐ)

*റോക്ക് സോങ് - പരാമോര്‍ - (എയ്ന്റ് ഇറ്റ് ഫണ്‍ - ഹെയ്‌ലി വില്യംസ്, ടെയ്‌ലര്‍ റോക്ക്)

*റോക്ക് പെര്‍ഫോര്‍മന്‍സ് - ജാക്ക് വൈറ്റ് (ലസാറെറ്റോ)

*ഡാന്‍സ്, ഇലക്ട്രോണിക് ആല്‍ബം - അഫെക്‌സ് ട്വിന്‍ (സൈറോ)

*ഡാന്‍സ് റെക്കോഡിങ് - ജെസ്സ് ഗ്‌ളൈന്‍ (ക്ലൂന്‍ ബന്‍ഡിറ്റ്-റാതര്‍ ബി)









from kerala news edited

via IFTTT