സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ 'ഓര്‍മ്മയില്‍ ഒരു ശിശിരം'
Posted on: 12 Feb 2015
ലെസ്റ്റര്‍: സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ 'ഓര്‍മ്മയില്‍ ഒരു ശിശിരം' ഫിബ്രവരി 15 ന് ലെസ്റ്ററില്‍ നടക്കും. പരിപാടിയുടെ കലാശക്കൊട്ടില്‍ അന്തരിച്ച പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജിന്റെ പ്രശസ്തമായ 'ദാഹിക്കുന്ന ചെങ്കോല്‍ ' എന്ന നാടകം ജിം തോമസ് കണ്ടരപ്പള്ളിയുടെ സംവിധാനത്തില്‍ അരങ്ങേറും.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങേറുന്ന ഈ നാടകത്തില്‍ നീറോയുടെ വേഷം ചെയ്യുന്നത് ജിം തോമസ് കണ്ടാരപ്പള്ളി. മറ്റു നടന്മാര്‍; ഡിക്‌സ് ജോര്‍ജ്, മനോജ് നായര്‍, സാജന്‍ അറക്കല്‍, റെജി ജോര്‍ജ്, ജോമോന്‍ ജോസ്. പിന്നണിയില്‍ അഭിലാഷ് തോമസ് ആരോംകുഴിയില്‍. ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് സിനോയും (ശ്രുതി ഗാനമേള) കനെഷ്യസ് അത്തിപ്പൊഴിയിലും.
ഢലിൗല: ടീേിലവശഹഹ ഒശഴവ ടരവീീഹ, ടീേിലവശഹഹ അ്‌ലിൗല, ഘലശരലേെലൃ, ഘഋ4 4ഖഏ
ഠശാല : 4 ുാ ീേ 7 ുാ
വാര്‍ത്ത അയച്ചത് : സാബു ജോസ്
from kerala news edited
via IFTTT