കഥാ രചനാ, ഫോട്ടോഗ്രഫി മത്സര വിജയകള്‍ക്ക് സമ്മാനദാനം
Posted on: 12 Feb 2015
കുവൈത്ത്: യൂത്ത് ഇന്ത്യ സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണ കാമ്പൈനോടനുബന്ധിച്ച് കഥാ രചനാ മല്‍സരത്തില്‍ നിഷാദ് കാട്ടൂര്‍ ഒന്നാം സ്ഥാനം നേടി. കുവൈത്ത് നാഷണല്‍ ഡേയോട് അനുബന്ധിച്ച് നടന്ന ഫോട്ടോമി ഫോട്ടോഗ്രഫി മത്സരത്തില്‍ രതീഷ് ഗോപി ജേതാവായി. ഫെബ്രുവരി 13 ന് യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരസമര്‍പ്പണ വേദിയില്‍ പ്രമുഖ സാഹിത്യകരാന്‍ എം മുകുന്ദന്‍ രണ്ട് പെര്‍ക്കുമുള്ള സമ്മാനദാനം നിര്‍വഹിക്കും.
വാര്‍ത്ത അയച്ചത്: മുഹമ്മദ് ഷഫീക്ക്
from kerala news edited
via IFTTT