121

Powered By Blogger

Wednesday, 11 February 2015

കുരങ്ങുപനി ബാധിച്ച്‌ കേരളത്തില്‍ ആദ്യമരണം: രോഗികളെ സസൂക്ഷ്‌മം നിരീക്ഷിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശം











Story Dated: Thursday, February 12, 2015 02:50


കല്‍പ്പറ്റ: കേരളത്തില്‍ ആദ്യമായി കുരങ്ങ്‌ പനി മൂലമുള്ള മരണം റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ കാണുന്ന രോഗികളെ സസൂക്ഷ്‌മം നിരീക്ഷിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി. പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്‌ക്ക കോളനിയിലെ രാജന്റെ ഭാര്യ ഓമന (42)യാണ്‌ ചൊവ്വാഴ്‌ച രാത്രി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്‌. ലോകത്താദ്യമായി 1955ല്‍ കര്‍ണാടകയില്‍ കാണപ്പെട്ട രോഗം 2012ലാണ്‌ കേരളത്തില്‍ എത്തിയത്‌.


സമാന കേസുകള്‍ കൈകാര്യം ചെയ്‌തു കേരളത്തിലെ ഡോക്‌ടര്‍മാര്‍ക്കു പരിചയമില്ലാത്തതിനാല്‍ കുരങ്ങു പനിയുടെ ലക്ഷണങ്ങളും അനുവര്‍ത്തിക്കേണ്ട ചികിത്സാ ക്രമങ്ങളും സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്‌ടര്‍മാര്‍ക്കുമായി ക്ലാസുകള്‍ ആരംഭിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെയും പ്രത്യേകം നിരീക്ഷിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശമുണ്ട്‌. ആരോഗ്യവകുപ്പിന്റെ രണ്ട്‌ വിദഗ്‌ധ സംഘങ്ങള്‍ ഇതിനകം കുരങ്ങുപനി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ പഠനങ്ങള്‍ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോളിന്റെ (എന്‍.സി.ഡി.സി) ന്യൂദല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട്‌ വിദഗ്‌ധര്‍ ഇന്ന്‌ വയനാട്ടില്‍ എത്തും.


രണ്ട്‌ ഘട്ടങ്ങളിലാണ്‌ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്‌. ആദ്യം പനിയും ശാരീരിക അസ്വാസ്‌ഥ്യങ്ങളും വന്നുപോയതിനു ശേഷം രണ്ടാഴ്‌ച കഴിഞ്ഞ്‌ ഇതേ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴാണ്‌ രോഗിയുടെ സ്‌ഥിതി അപകടകരമാകുന്നത്‌. രോഗം തിരിച്ചറിഞ്ഞ്‌ യഥാക്രമമുള്ള ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗി മരണപ്പെടും. അതിനാല്‍ രോഗം സ്‌ഥിരീകരിച്ച മേഖലകളില്‍ പ്രത്യേകം ഭവന സന്ദര്‍ശനം നടത്തണമെന്ന്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രത്യേകം മരുന്നുപയോഗിച്ചുള്ള ചികിത്സ കുരങ്ങു പനിക്കില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രോഗലക്ഷണങ്ങളെ ചികിത്സിക്കുകയാണ്‌ ചെയ്യുന്നത്‌.


ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തടയാനായി ഞരമ്പുകള്‍ വഴി ഗ്ലൂക്കോസ്‌ കൊടുക്കാറുണ്ട്‌. രക്‌തസ്രാവം ഉണ്ടാകുന്നതരം രോഗങ്ങള്‍ക്ക്‌ നല്‍കുന്ന ശ്രദ്ധയും പരിചരണവും കുരങ്ങുപനിക്കും ആവശ്യമാണെന്ന്‌ വയനാട്‌ ഡി.എം.ഒ ഡോ. നിതാ വിജയന്‍ പറഞ്ഞു.

രോഗസംക്രമണം നടക്കുന്നത്‌ കുരങ്ങുകളുടെ ദേഹത്തുള്ള രോഗാണുവാഹകരായ ചെള്ളുകളില്‍ കൂടിയാണ്‌. രോഗം ബാധിച്ചതോ രോഗ ബാധയാല്‍ ചത്തതോ ആയ കുരങ്ങുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ (ശവം കുഴിച്ചിടുമ്പോഴോ മറ്റോ) രോഗവാഹകരായ ചെള്ളുകളുടെ കടിയോ ആണ്‌ മനുഷ്യരിലേക്ക്‌ ഈ രോഗം പരത്തുന്നത്‌.


തന്‍മൂലം കുരങ്ങുകളുടെ ജഡം കണ്ടെത്തിയാല്‍ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചശേഷമേ മറവുചെയ്ാന്‍ യപാടുള്ളുവെന്ന്‌ ആരോഗ്യവകുപ്പ്‌ വനംവകുപ്പിന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കുരങ്ങുകളുടെ ജഡം കിടക്കുന്ന സ്‌ഥലത്തിന്‌ 50 മീറ്റര്‍ ചുറ്റളവില്‍ മലത്തിയോണ്‍ എന്ന പൊടി വിതറി അണുവിമുക്‌തമാക്കണം. അതിനുശേഷം ശരീരാവരണം ധരിച്ചുമാത്രമേ ജഡം മറവു ചെയ്യാന്‍ പാടുള്ളു. ചത്ത നിലയില്‍ കണ്ടെത്തിയ മൂന്ന്‌ കുരങ്ങുകളുടെ ശരീരാവശിഷ്‌ടങ്ങളുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി ലാബിലേക്കയച്ചിട്ടുണ്ട്‌. വയനാട്ടില്‍ ഇതുവരെയായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ 31 കേസുകളാണ്‌. ഇതില്‍ 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്‌. ഒരാള്‍ മരണപ്പെട്ടു. ബാക്കിയുള്ളവര്‍ ചികിത്സക്കുശേഷം വീടുകളിലേക്ക്‌ മടങ്ങി.










from kerala news edited

via IFTTT