Story Dated: Thursday, February 12, 2015 02:47
പേരാവൂര്‍: വോളിബോള്‍ ഇതിഹാസം ജിമ്മിജോര്‍ജിന്റെ നാട്ടിലെ വോളിബോളിന്റെ സ്‌ഥിതിഗതികള്‍ പഠിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അവനേഷ് കുമാര്‍ ചൗധരി ,സെക്രട്ടറി ജനറല്‍ റാം അവതാര്‍ എന്നിവരടങ്ങിയ സംഘം പേരാവൂരിലെത്തി .ബുധനാഴ്‌ച രാവിലെ 10 മണിയോടെ ജിമ്മിജോര്‍ജിന്റെ വീട്ടിലെത്തിയ ഫെഡറേഷന്‍ ഭാരവാഹികള്‍ പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിലെ ജിമ്മിയുടെ ശവകുടീരം സന്ദര്‍ശിച്ച് പുഷ്‌പാര്‍ച്ചന നടത്തി.
തുടര്‍ന്ന് ജിമ്മിയുടെ വീടും വോളിബോള്‍ സ്‌റ്റേഡിയവും സന്ദര്‍ശിച്ച സംഘത്തിന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സ്വീകരണം നല്‍കി. വൈസ് പ്രസിഡന്റ്‌് ബീട്ട ഗൗഡ,അനില്‍ ചേതാര്‍,വാസവന്‍ ,കമലേശ് കല,എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
from kerala news edited
via IFTTT