Story Dated: Wednesday, February 11, 2015 04:19
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം 24 ആയി. കനോയിംഗ് വനിതാ വിഭാഗം സിംഗിള്‍സില്‍ നിത്യ കുര്യാക്കോസിലൂടെയാണ് കേരളം 24-ാം മെഡല്‍ നേടിയത്. നേരത്തെ കനോയിംഗ് ടീമിനത്തിലും കേരളം സ്വര്‍ണ്ണം നേടിയിരുന്നു. സുബി, ആതിര, ബെറ്റി, നിത്യ എന്നിവര്‍ അടങ്ങിയ നാലംഗ ടീമായിരുന്നു വിജയം കുറിച്ചത്. ഇതോടെ നിത്യയുടെ സ്വര്‍ണ്ണ നേട്ടം രണ്ടായി. സൈക്ലിംഗില്‍ അഞ്‌ജിതയും കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു.
വനിതകളുടെ മൂന്നു കിലോമീറ്റര്‍ വ്യക്‌തിഗത പഴ്‌സ്യൂട്ടില്‍ ആയിരുന്നു ടി.പി അഞ്‌ജിതയുടെ മികച്ച പ്രകടനം കണ്ടത്. നേരത്തേ വനിതാ വിഭാഗം 10 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസില്‍ മഹിത മോഹന്‍ കേരളത്തിനു സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചിരുന്നു. സൈക്ലിംഗ് 500 മീറ്റര്‍ ടൈം ട്രയല്‍ വനിതാവിഭാഗത്തില്‍ കെസിയ വെള്ളിയും നേടി.
10 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസില്‍ മൂന്ന് മെഡലും കേരളം കൊണ്ടുപോയി. ഈയിനത്തില്‍ വി. രജനി വെള്ളിയും എസ്.ബിസ്‌മി വെങ്കല മെഡലും സ്വന്തമാക്കി കേരളത്തിന് മെഡലുകള്‍ സമ്മാനിച്ചു. നേരത്തേ കയാക്കിംഗ് ഡബിള്‍സ് വനിതാവിഭാഗത്തില്‍ അനുഷ, മിനിമോള്‍ ടീം വെങ്കല മെഡല്‍ കുറിച്ചിരുന്നു.
from kerala news edited
via IFTTT