121

Powered By Blogger

Wednesday, 11 February 2015

സുനന്ദവധക്കേസ്‌: ശശി തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും









Story Dated: Wednesday, February 11, 2015 01:21



mangalam malayalam online newspaper

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ശശി തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്‌തത വരുത്താന്‍ വേണ്ടിയാണ്‌ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന്‌ ഡല്‍ഹി പൊലീസ്‌ കമ്മീഷണര്‍ ബി.എസ്‌ ബസി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.


നേരത്തേ നല്‍കിയ മൊഴികളും അനേ്വഷണത്തില്‍ ലഭിച്ച വിവരങ്ങളും തമ്മിലുള്ളഅവ്യക്‌തത നീക്കാനാണ്‌ പൊലീസിന്റെ ശ്രമം. നേരത്തേ സുനന്ദയുടെ മകന്‍ ശിവ്‌മേനോനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ആണ്‌ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നത്‌.


ഇതിനകം കേസില്‍ സുനന്ദയുടെ ഓഫീസ്‌ ജോലിക്കാര്‍, സുഹൃത്തുക്കള്‍, സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌, മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിംഗ്‌ തുടങ്ങിയവരെ പൊലീസ്‌ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സംശയം നീക്കാനാണ്‌ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ്‌ വിവരം.


കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ്‌ ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്‌. സംഭവത്തില്‍ സി.ബി.ഐ അനേ്വഷണം ആവശ്യപ്പെട്ട്‌ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളിയിരുന്നു. പോലീസ്‌ അന്വേഷണം തൃപ്‌തികരമാണെന്നാണ്‌ ഇക്കാര്യത്തില്‍ കോടതി നിരീക്ഷിച്ചത്‌.










from kerala news edited

via IFTTT