നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് സുവനീര്‍ കമ്മിറ്റിയായി
Posted on: 12 Feb 2015
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. ജൂലായ് 15 മുതല്‍ 18 വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലവിന്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ വെച്ചാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്. ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് നേതൃത്വം നല്‍കും. ഓറഞ്ച് ബര്‍ഗ് സിത്താര്‍ പാലസ് ബാങ്ക്വറ്റ് ഹാളില്‍ കൂടിയ ആലോചനായോഗത്തില്‍ കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.വിജയ് തോമസ്, ജന.സെക്ര.ഡോ.ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ്, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, കോണ്‍ഫറന്‍സ് ജോ.ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, ഘോഷയാത്ര കണ്‍വീനര്‍ സജി എം പോത്തന്‍, എബി കുര്യാക്കോസ്, സ്വാന്‍ തോമസ്, വര്‍ഗീസ് ഐസക്, രാജന്‍ പടിയറ എന്നിവര്‍ സംബന്ധിച്ചു. ആനി ലിബു, ജോര്‍ജ് വര്‍ഗീസ്, അനില്‍ എബ്രഹാം, കുര്യാക്കോസ് തര്യന്‍ എന്നിവരും സുവനീര്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. ചീഫ് എഡിറ്ററായി ലിന്‍സി തോട്ടം പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ഫിലിപ്പോസ് തോമസ് - 7327663121
ഡോ.ജോളി തോമസ് - 9084993524
തോമസ് ജോര്‍ജ് - 5163757671
ഫിലിപ്പോസ് ഫിലിപ്പ് - 8456422060
വാര്‍ത്ത അയച്ചത് : ഫിലിപ്പോസ് ഫിലിപ്പ്
from kerala news edited
via IFTTT