121

Powered By Blogger

Wednesday, 11 February 2015

ജനസംഖ്യ കുറയുന്നതില്‍ ആശങ്ക ; വാടക ഗര്‍ഭപാത്രം തേടി പാഴ്‌സികള്‍









Story Dated: Thursday, February 12, 2015 11:41



mangalam malayalam online newspaper

മുംബൈ: ന്യുനപക്ഷങ്ങളിലെ ന്യൂനപക്ഷമായി മാറുകയാണെന്ന തിരിച്ചറിവ്‌ ഇന്ത്യയിലെ പാഴ്‌സികളെ ഇരുത്തി ചിന്തിക്കുന്നു. ആള്‍ക്കാര്‍ വര്‍ഷാവര്‍ഷം കുറയുന്ന സാഹചര്യത്തില്‍ സ്വന്തം സമൂഹത്തിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ വാടക ഗര്‍ഭപാത്ര സാധ്യതകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുകയാണ്‌ പാഴ്‌സികള്‍.


പാഴ്‌സികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജിയോ പാഴ്‌സി സ്‌കീം പ്രയോജനപ്പെടുത്താനാണ്‌ ഉദ്ദേശം. എന്നാല്‍ കടുത്ത യാഥാസ്‌ഥിതിക വിശ്വാസം പുലര്‍ത്തുന്ന പാഴ്‌സികളില്‍ ഭൂരിപക്ഷവും വാടക ഗര്‍ഭപാത്രം എന്ന ആശയത്തെ ആശങ്കയോടെ കാണുകയാണ്‌. ഇപ്പോഴും ഇക്കാര്യത്തെ സംശയത്തോടെ സമീപിക്കുന്ന പാഴ്‌സികള്‍ക്കിടയില്‍ ആശയം ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിട്ടുണ്ട്‌.


വന്ധ്യത നേരിടുന്ന പാഴ്‌സികളെ സഹായിക്കുന്ന വിവിധ ചികിത്സാ പദ്ധതികള്‍ക്കായി ജിയോ പാഴ്‌സി പദ്ധതിക്ക്‌ കീഴില്‍ നാലു വര്‍ഷത്തേക്ക്‌ പത്തു ലക്ഷം രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്‌. കാര്യങ്ങളെല്ലാം ശരിയായ വിധത്തിലാണ്‌ നടക്കുന്നതെങ്കില്‍ ഓരോ ദമ്പതികള്‍ക്കും വാടക ഗര്‍ഭത്തിനായി അഞ്ചു ലക്ഷം വീതം ലഭിക്കും. അതേസമയം ഇപ്പോഴും ഈ വിഷയം പാഴ്‌സികള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ്‌ പാഴ്‌സി വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെ പറയുന്നത്‌.


സംയോജിപ്പിക്കുന്ന അണ്ഡവും ബീജവും നിക്ഷേപിക്കാന്‍ എടുക്കുന്ന വാടക ഗര്‍ഭപാത്രവും പാഴ്‌സിയുടേത്‌ തന്നെയായിരിക്കണം എന്നതാണ്‌ പലരുടേയും ആശയം. പാഴ്‌സി സ്‌ത്രീകളെ തന്നെയാണ്‌ പലരും ഇതിനായി തെരയുന്നതും. അതുകൊണ്ട്‌ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉള്‍നാടന്‍ ഗുജറാത്തിലെ പാഴ്‌സി സ്‌ത്രീകള്‍ക്കു കൂടി പദ്ധതി ഗുണകരമാകുമെന്നാണ്‌ കരുതുന്നത്‌.










from kerala news edited

via IFTTT

Related Posts:

  • ലോറി സമരം: വിപണിയില്‍ വില കുതിച്ചുയരും Story Dated: Wednesday, April 1, 2015 02:13പാലക്കാട്‌: വാളയാര്‍ ചെക്‌പോസ്‌റ്റിലെ കാത്തുകിടപ്പിന്റെ പേരില്‍ ലോറി ഉടമകള്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതച്ചുയരും. ഈസ്‌റ്റര്‍… Read More
  • ഇടതു ചിന്തകന്റെ ഒറ്റയാന്‍ സമരം Story Dated: Wednesday, April 1, 2015 02:13കൊടുമണ്‍: പൗരോഹിത്യ ചൂഷണത്തിലും അന്ധവിശ്വാസ പ്രചാരണത്തിലും ശബ്‌ദശല്യത്തിനുമെതിരേ ഇടതു ചിന്തകന്‍ വായമൂടിക്കെട്ടി നിരാഹാര സത്യഗ്രഹം അനുഷ്‌ഠിച്ചു.അങ്ങാടിക്കല്‍ വടക്ക്‌ നവകേരളാ ഗ… Read More
  • നെല്ല്‌ അളന്ന കര്‍ഷകര്‍ പണം ലഭിക്കാതെ വലയുന്നു Story Dated: Wednesday, April 1, 2015 02:13പാലക്കാട്‌: സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‌ നെല്ല്‌ നല്‍കിയ കര്‍ഷകര്‍ പണം ലഭിക്കാതെ വലയുന്നു. മാര്‍ച്ച്‌ 15ന്‌ ശേഷം സപ്ലൈകോ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതാണ്‌ കര്‍ഷകര്‍ക്ക്‌ … Read More
  • പന്നിയൂരിലെ ഈ സഹസ്രാബ്‌ദത്തിലെ ആദ്യത്തെ അക്കിത്തരിപ്പാട്‌ Story Dated: Wednesday, April 1, 2015 02:13ആനക്കര: കാവുംപുറം വാസുദേവന്‍ അക്കിത്തരിപ്പാട്‌ സഹസ്രാബ്‌ദത്തിന്റെ പുണ്യം ഏറ്റുവാങ്ങിയതിന്റെ ധന്യതയിലാണ്‌. സാഗ്നികമതിരാത്രത്തിന്റെ പത്താം ദിവസം അര്‍ധ രാത്രിക്കാണ്‌ വാസുദേവന്‍ സേ… Read More
  • കുടിവെള്ളക്ഷാമം: ബി.ജെ.പി സമരത്തിന്‌ Story Dated: Wednesday, April 1, 2015 02:13ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയിലെ തടയണ പദ്ധതി പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി.ജെ.പി മൂന്നാംഘട്ട സമരത്തിന്‌. ഷൊര്‍ണൂ… Read More