121

Powered By Blogger

Wednesday 11 February 2015

ഡോ:ഗീവര്‍ഗീസ് മാര്‍ യൂലിയോസിനു കുവൈത്തില്‍ സ്വീകരണം








ഡോ:ഗീവര്‍ഗീസ് മാര്‍ യൂലിയോസിനു കുവൈത്തില്‍ സ്വീകരണം


Posted on: 11 Feb 2015







കുവൈത്ത്: കുവൈത്തില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീ്‌സ് മാര്‍ യുലിയോസിന് സെ.സ്റ്റീഫന്‍സ്് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ ഇടവക വികാരി ഫാ.സജു ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ സ്വീകരിച്ചു. സെ.ഗ്രിഗോറിയോസ് മഹാഇടവക വികാരി ഫാ.രാജു തോമസ് അസോ.വികാരി ഫാ.റെജി മാത്യൂസ് അഹമദി സെ.തോമസ് ഇടവക വികാരി ഫാ.കുര്യന്‍ ജോണ്‍ സെ.ബേസില്‍ ഇടവക വികാരി ഫാ.ഷാജി പി. ജോഷ്വ ട്രസ്റ്റി ലാജി ജോസഫ് സെക്രട്ടറി ഷാജു ജോണ്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റ് കണ്‍വീനര്‍ അലക്‌സ് പി.ജോര്‍ജ്, ജോ.കണ്‍ീനര്‍ സുബി ജോര്‍ജ് ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപനായ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യുലിയോസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി അധ്യാപകനും പ്രമുഖ വേദപണ്ഡിതനുമാണ്. കുവൈത്ത് സെ.സ്റ്റീഫന്‍സ്് ഇന്ത്യന്‍ ഓര്‍ത്തേഡോക്‌സ് ഇടവകയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ മുഖ്യാതിഥി ആണ് ഇദ്ദേഹം. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നു യുവ ബിഷപ്പുമാരില്‍ ഒരാളാണ് ഇദ്ദേഹം.


ഫിബ്രവരി 12 ന് വൈകീട്ട് 7 മണിക്ക് എന്‍.ഇ.സി.കെയില്‍ വി.കുര്‍ബാന അര്‍പ്പിക്കും. ഫിബ്രവരി 13 ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കുന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ പൊതുസമ്മേളനത്തില്‍ മാര്‍ യുലിയോസ് അധ്യക്ഷത വഹിയ്ക്കും.


പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസും സിസിലി എബ്രഹാമും കെ.ജെ. ബിനോയും നയിക്കുന്ന ഗാനമേളയും സണ്ഡേ സ്‌കൂള്‍ കുട്ടികളുടെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍, നാടന്‍ തട്ടുകട, ഫുഡ് സ്റ്റാളുകല്‍, ഗെയിമുകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഏവരെയും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന് സ്വാഗതം ചെയുന്നു.





പി.സി.ഹരീഷ്












from kerala news edited

via IFTTT