വി.ചാവറ പിതാവിന്റെ തിരുന്നാളും സമര്‍പ്പിത വര്‍ഷിക ഉദ്ഘാടനവും
Posted on: 12 Feb 2015
പാഡര്‍ബോണ്‍: ജര്‍മനിയിലെ ക്രിസ്തുദാസി സിസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെ തിരുന്നാള്‍ ആഘോഷവും സമര്‍പ്പിത വര്‍ഷത്തിന്റെ ഉദ്ഘാടനവും നടത്തി.
ക്രിസ്തുദാസി സഭയുടെ പാഡര്‍ബോണിലെ റീജണല്‍ ഹൗസില്‍ നടന്ന
സമൂഹബലിയില്‍ ജര്‍മനിയിലെ വിവിധ രൂപതകളില്‍ നിന്നെത്തിയ ഏഴു സിഎംഐ വൈദികര്‍ കാര്‍മികരായി. ഫാ.മാണി കുഴികണ്ടത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കി.
ക്രിസ്തുദാസി സമൂഹത്തിന്റെ ജര്‍മനിയിലെ സമര്‍പ്പിത വര്‍ഷത്തിന്റെ ഉദ്ഘാടന വേളയ്‌ക്കൊപ്പം സിസ്റ്റര്‍ ലിയാ കുറ്റിക്കാട്ടിലിന്റെ വ്രത സമര്‍പ്പണവും നടത്തി. ക്രിസ്തുദാസി ഗായകസംഘത്തിന്റെ അകമ്പടിയോടെ നടന്ന മലയാളം പാട്ടുകുര്‍ബാന ഹോസ്പിറ്റലിലെ എല്ലാ രോഗികള്‍ക്കുമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പങ്കുചേര്‍ന്ന ജര്‍മന്‍കാര്‍ക്കും പ്രത്യേക അനുഭവമായി.
തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ഫാ.ജോസ് വടക്കേക്കര, ഫാ.പോള്‍ വെള്ളക്കട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്രിസ്തുദാസിസഭയുടെ ജര്‍മനിയിലെ റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലിറ്റ് സ്വാഗതം ആശംസിച്ചു. ക്രിസ്തുദാസി സമൂഹത്തിന് ജര്‍മനിയിലെ സിഎംഐ വൈദികരില്‍ നിന്നു ലഭിച്ചിട്ടുള്ള സേവനങ്ങളെ നന്ദിയോടെ പ്രത്യേകം അനുസ്മരിച്ചു.
ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT