Story Dated: Wednesday, February 11, 2015 04:00
റായ്പുര്‍ : ചത്തീസ്ഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഭര്ഗ് ജില്ലയിലാണ് പതിമൂന്നുകാരിയെയാണ് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കടയില്‍പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രണ്ട് ബൈക്കുകളിലായെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ഇറക്കിവിട്ടു.
തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം അമ്മയോട് പറഞ്ഞു. യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT