Story Dated: Wednesday, February 11, 2015 02:09
തിരുവനന്തപുരം : ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകളും ഇല്ലെന്നും ഗെയിംസ് സമാപന ചടങ്ങിനുള്ള ചെലവ് വെട്ടിക്കുറയ്‌ക്കില്ലെന്നും മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. 2011 ലെ തീരുമാന പ്രകാരം തന്നെ സമാപന ചടങ്ങുകള്‍ നടക്കും. ഗെയിംസ് പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് പൂര്‍ത്തീകരിക്കാനുള്ള തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഗെയിംസിന് ശേഷം സ്‌റ്റേഡിയങ്ങള്‍ ആര്‍ക്ക് കൈമാറണമെന്നത് 14 ന് പ്രഖ്യാപിക്കും. സ്‌റ്റേഡിയങ്ങള്‍ക്ക് നാഥനില്ലാത്ത അവസ്‌ഥ ഉണ്ടാകില്ലെന്നും അവ ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതി സര്‍ക്കാരിനുണ്ട്. ജനസമ്പര്‍ക്ക പരിപാടി വീണ്ടും തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from kerala news edited
via IFTTT