121

Powered By Blogger

Wednesday, 11 February 2015

പ്രകൃതിവിരുദ്ധ പീഡനം: മലേഷ്യന്‍ പ്രതിപക്ഷനേതാവിന്‌ അഞ്ച്‌ വര്‍ഷം തടവ്‌









Story Dated: Wednesday, February 11, 2015 03:51



mangalam malayalam online newspaper

കോലാലംപുര്‍: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ്‌ അന്‍വര്‍ ഇബ്രഹാമിന്റെ തടവുശിക്ഷ കോടതി ശരിവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഞ്ചു വര്‍ഷത്തേക്ക്‌ തടവു ശിക്ഷ വിധിച്ച ഉത്തരവിനെതിരെ 67കാരനായ അന്‍വര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. തുടര്‍ന്ന്‌ ഇയാളെ ജയിലില്‍ അടച്ചു. കുറ്റക്കാരനെന്ന്‌ കണ്ടെത്തിയതോടെ അന്‍വറിന്റെ പാര്‍ലിമെന്റ്‌ അംഗത്വം നഷ്‌ടമാകും. 2018ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.


എന്നാല്‍ കേസ്‌ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും, നിശബ്‌ദനാകാന്‍ തയ്യാറല്ലെന്നും, ഒരിക്കലും കീഴടങ്ങില്ലെന്നും കോടതിയില്‍ നിന്നും ജയിലിലേക്ക്‌ കൊണ്ടുപോകും വഴി അദ്ദേഹം പറഞ്ഞു. 2008ല്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നതാണ്‌ അന്‍വറിനെതിരെയുള്ള കേസ്‌. മലേഷ്യയില്‍ ഇത്‌ 20 വര്‍ഷം വതെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.


2012ല്‍ തെളിവുകളുടെ അഭാവത്തില്‍ അന്‍വറിനെ കോടതി കുറ്റ വിമുക്‌തനാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ്‌ കഴിഞ്ഞ വര്‍ഷം അന്‍വറിനെ അഞ്ച്‌ വര്‍ഷം തടവിന്‌ കോടതി ശിക്ഷിച്ചത്‌. സമാനകുറ്റത്തിന്‌ അന്‍വറിന്‌ ഇതിനു മുമ്പും ശിക്ഷ ലഭിച്ചിട്ടുണ്ട്‌. 1998ല്‍ ഉപപ്രധാനമന്ത്രിയായിരിക്കെയായിരുന്നു ഇത്‌. അന്ന്‌ ആറുവര്‍ഷം തടവ്‌ ലഭിച്ച അദ്ദേഹത്തിന്‌ ഉപപ്രധാനമന്ത്രി സ്‌ഥാനം നഷ്‌ടപ്പെട്ടിരുന്നു.










from kerala news edited

via IFTTT