Story Dated: Thursday, February 12, 2015 10:14
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പോലീസ് സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുള്ള കോണ്‍സ്റ്റബിള്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി. നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് പോലീസ് തിരക്കിട്ട ചര്‍ച്ച നടത്തുന്നതിനിടെയാണ് സ്‌റ്റേഷനു പുറത്ത് കോണ്‍സ്റ്റബിള്‍ സുഖനിദ്രയിലായത്.
എസ്.എസ്.പി രാജേഷ് മൊദകിന്റെ ഓഫീസില്‍ സുരക്ഷാ ഡ്യുട്ടിക്ക് നിയോഗിച്ചിരുന്ന കോണ്‍സ്റ്റബിള്‍ ഒ.പി സിംഗാണ് പൊതുജനത്തിനു മുന്നില്‍ പോലീസിനെ നാണംകെടുത്തിയത്. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ സ്‌റ്റേഷനില്‍ എത്തിയ ഒ.പി സിംഗ് ഗേറ്റിനു മുന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. എസ്.എസ്.പി വിളിച്ചുചേര്‍ത്ത യോഗം സ്‌റ്റേഷനുള്ളില്‍ നടക്കുമ്പോഴാണ് പുറത്ത് ഒ.പി സിംഗിന്റെ നടപടി.
സ്‌റ്റേഷനു മുന്നിലുടെ നടന്നുപോയവര്‍ യാചകനാണ് കിടക്കുന്നതെന്ന് ആദ്യം തെറ്റിദ്ധരിച്ചു. എന്നാല്‍ പിന്നീട് സ്ഥലത്തെത്തിയ പോലീസുകാരാണ് ആളെ തിരിച്ചറിഞ്ഞത്. സിംഗിനെ സ്ഥലത്തുനിന്ന് മാറ്റാന്‍ പോലീസുകാര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പിന്നീട് റിക്ഷയില്‍ കയറ്റി എസ്.എസ്.പി ഓഫീസില്‍ എത്തിക്കുകയായിരുന്നു.
ഒ.പി സിംഗിന്റെ നടപടിയോട് പ്രതികരിക്കാന്‍ പോലീസ് വിസമ്മതിച്ചു. സിംഗിന്റെ നടപടിയില്‍ പോലീസിനുള്ളില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
from kerala news edited
via IFTTT